- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ നിർത്തിയതിന് പിന്നാലെ ഡോർ തുറന്നു; ഡോറിൽ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം
ബത്തേരി: കാറിന്റെ ഡോറിൽ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബത്തേരി മാവടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണു മരിച്ചത്. റോഡരികിൽ നിർത്തിയിട്ട കാറിന്റെ തുറന്ന ഡോറിൽ ഇടിച്ചു നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. രാവിലെ പത്ത് മണിയോടെയാണു സംഭവം. ബത്തേരി-മണിച്ചിറ റോഡിൽ മണിച്ചിറ അരമനയ്ക്കു സമീപം നിർത്തിയിട്ട കാറിന്റെ ഡോർ കാർ യാത്രികൻ തുറന്നപ്പോൾ ബൈക്കിലെത്തിയ റഫീഖ് ഡോറിൽ ഇടിച്ചു റോഡിൽവീണു. ഈ സമയത്തു പിന്നിൽനിന്നു വന്ന മറ്റൊരു കാർ റഫീഖിന്റെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.
Next Story