- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ജൂവലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ കൂടി കണ്ണൂർ ടൗൺപൊലിസ് അറസ്റ്റു ചെയ്തു. കാട്ടാമ്പള്ളി ദാന ഗോൾഡ് പാർട്ണർ നാറാത്ത് കെ.വി ഹൗസിൽ അബ്ദുൾ സമദിനെയാ(46)ണ് കണ്ണൂർ ടൗൺ പൊലിസ് കണ്ണൂർ ടൗൺ സി. ഐ ശ്രീജിത്ത് കോടെരിയും സംഘവും അറസ്റ്റു ചെയ്തത്.
ദാനഗോൾഡ് മാർക്കിറ്റിങ് മാനേജരാണ് അബ്ദുൽസമദ്. നേരത്തെ കണ്ണൂരിലെ ഫാത്തിമ ഗോൾഡ് പാർട്ണറായിരുന്നു ഇയാൾ. ജൂവലറിയിൽ പലതവണ പണം നിക്ഷേപിച്ചാൽലാഭവിഹിതം നൽകാമെന്ന് വാഗ്ദ്ധാനം ചെയ്ത് കാട്ടാമ്പള്ളിയിലെ അഫ്സലിൽ നിന്നും 21 ലക്ഷം രൂപ കൈപറ്റുകയും എന്നാൽ ലാഭവിഹിതമോ പണമോ തിരിച്ചു നൽകാതെ വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് സമദിനെ പൊലിസ് അറസ്റ്റു ചെയ്തത്.
ഇയാൾ നിരവധി പേരിൽ നിന്നും സമാനമായ രീതിയിൽ ലക്ഷങ്ങൾ കൈപറ്റിയിട്ടുണ്ടെന്നും ഇരുപതോളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ശ്രീജിത്തുകൊടേരി പറഞ്ഞു. അന്വേഷണത്തിൽ എസ്. ഐ അജയൻ, സിവിൽ പൊലിസ് ഓഫിസർമാരായ നിഷാന്ത്, നാസർ എന്നിവരും പങ്കെടുത്തു.




