- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറപ്രം റഗുലേറ്റർ കംബ്രിഡ്ജ് നിർമ്മാണം മൂലം നീരൊഴുക്കു തടസ്സപ്പെടുന്നു; അഞ്ചരക്കണ്ടി പുഴയോര പ്രദേശങ്ങളിലെ വെള്ളമിറങ്ങിയില്ല
മമ്പറം: അഞ്ചരക്കണ്ടി പുഴയിൽ നീരൊഴുക്ക് തടസപ്പെട്ടതു കാരണം പിണറായി, പെരളശേരി, വേങ്ങാട്, പഞ്ചായത്തുകളിലെ നെൽവയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും ഇന്നും വെള്ളം കയറി. കാലവർഷം ശക്തമായതിനെ തുടർന്ന് ഈ ഭാഗങ്ങളിൽ വെള്ളക്കെട്ട് സ്ഥിരം സംഭവമായിരിക്കുകയാണ്.
പുഴയോട് ചേർന്നുള്ള ചെറിയതോടുകൾ നിറഞ്ഞൊഴുകുന്നുണ്ട്. മമ്പറം നഗരത്തിടക്കം വെള്ളം കയറുന്ന സാഹചര്യവുമുണ്ട്. അഞ്ചരക്കണ്ടി പുഴയുടെ കുറുകെ പണിയുന്ന പാറപ്രം റഗുലേറ്റർ കംബ്രിഡ്ജിന്റെ താൽക്കാലിക തടയണ പൂർണമായി മുറിച്ചു മാറ്റാത്തതാണ് നീരൊഴുക്ക് തടസപ്പെടാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് തടയണയുടെ ചെറിയോരു ഭാഗം മാത്രമാണ് പൊളിച്ചു മാറ്റിയത്. എന്നാൽ ഇതുകൊണ്ടൊന്നും വെള്ളമൊഴുകി പോകുന്നില്ലെന്നും പുഴനിറഞ്ഞൊഴുകി തീരപ്രദേശങ്ങളിൽ കയറുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പുഴയുടെ തീരത്തോട് ചേർന്നുകിടക്കുന്ന പാറപ്രം, എടക്കടവ്, കോട്ടം, മമ്പറം, ഓടക്കടവ്, കുന്നിരിക്ക, ചാമ്പാട്, കല്ലിക്കുന്ന്, ഊർപള്ളി, എന്നിവടങ്ങളിലെ വയലുകളിൽ വെള്ളം കയറി വാഴ, മരച്ചീനി, നെൽകൃഷികൾ വ്യാപകമായി നശിച്ചു. മമ്പറം പുതിയ പാലം നിർമ്മിക്കുമ്പോൾ കെട്ടിയ താൽക്കാലിക തടയണ പൊളിച്ചു മാറ്റാത്തതും പുതിയ ബോട്ടുജെട്ടി നിർമ്മാണവും പുഴ വഴിമാറാൻ ഇടയാക്കിയിട്ടുണ്ടെന്ന് നാട്ടുകാർ പരാതിപെട്ടു.




