കണ്ണൂർ: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വച്ചും മറ്റും പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. ആന്തൂർ ധർമശാല സ്വദേശിയായ സൗരവിനെയാണ്(23) എസ്. ഐ വി. ആർ വിനീഷ് അറസ്റ്റു ചെയ്തത്.

പെൺകുട്ടി പ്ളസ് വണിന് പഠിക്കുന്ന സമയത്താണ് യുവാവ് പീഡിപ്പിച്ചതെന്നാണ് പരാതി. പ്രണയം നടിച്ച് വശത്താക്കിയ പെൺകുട്ടിയെ പലപ്പോഴായി യുവാവ് പീഡിപിക്കുകയായിരുന്നു. ഇതിനിടെ ബംഗ്ളൂരിലേക്ക് കൂട്ടിക്കൊണ്ടുപോയും പീഡിപിച്ചതായി പറയുന്നു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.