കോഴിക്കോട്: ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ മൂന്ന് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. രണ്ട് അവസാന വർഷ വിദ്യർത്ഥികളേയും ഒരു രണ്ടാം വർഷ വിദ്യാർത്ഥിയേയുമാണ് സസ്പെൻഡ് ചെയ്തത്.

ആറ് മാസത്തേക്കാണ് സസ്പെൻഷൻ. ആഭ്യന്തര അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി ഒന്നാം വർഷ വിദ്യാർത്ഥിയുടെ ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. റെക്കോർഡ് എഴുതി തരാൻ നിർബന്ധിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞതിന് മർദ്ദിച്ചെന്നുമാണ് പരാതി. റാഗിങിന് ഇരയായ കുട്ടി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.