- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാന ശല്യം തടയാൻ ആനമതിലും വൈദ്യുതി വേലിയുമില്ല; ആറളം ഫാംബ്ളോക്കിലെ ആദിവാസി സമൂഹം ആശങ്കയിൽ; അധികൃതർക്ക് മുന്നിൽ പ്രതിഷേധം അറിയിച്ച് പട്ടിണിപാവങ്ങൾ
കണ്ണൂർ: കാട്ടാനകളുടെ ആക്രമണം തടയാൻ സംവിധാനങ്ങൾ ഒരുക്കാതെ ആറളം ഫാംബ്ളോക്കിലെ ആദിവാസി ജനസമൂഹത്തെ ദുരിത ജീവിതത്തിൽ വിട്ടുകൊടുത്തുകൊടുത്ത് സർക്കാർ സംവിധാനങ്ങൾ. 2014-മുതൽ ആറളം ഫാമിൽ ഇതുവരെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പത്തുപേരാണ്.
ഇന്നലെ മരിച്ച ആറളം ഫാം ഏഴാം ബ്ളോക്കിലെ പേരത്തോട്ടത്തിനടുത്തെ ആയിച്ചൻ- കല്യാണി ദമ്പതികളുടെ മകൻ പുതുശ്ശേരി ദാമു (46) ബന്ധുക്കൾക്കും മറ്റ് ഫാമിലെ താമസക്കാരുമായ അഞ്ചുപേർക്കൊപ്പം വീടിന് സമീപത്തുള്ള പുനരധിവാസമേഖലയുടെ ഭാഗമായ സ്ഥലത്ത് വിറക് ശേഖരിക്കാൻ പോയതായിരുന്നു ദാമു. ഇതിനിടെയിൽ കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും ഏറ്റവും പിന്നിലായി നടന്നദാമുവിന് കാട്ടാനയുടെ ചവിട്ടേൽക്കുകയായിരുന്നു. കരച്ചിൽകേട്ട് കൂടെയുണ്ടായിരുന്നവർ വന്ന് നോക്കിയപ്പോഴാണ് ദാമുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
കലിതീരാതെ പരിസരത്ത് തന്നെ കാട്ടാന നിലയുറപ്പിച്ചതിനാൽ ദാമുവിനെ അവിടെനിന്നും മാറ്റാൻ സാധിച്ചിരുന്നില്ല. മലയോരത്ത് ആകെ 13 പേർക്ക് കാട്ടാനയുടെ കുത്തും ചവിട്ടുമേറ്റ് ജീവൻ നഷ്ടപ്പെട്ടു. ഇതുകൂടാതെമൂന്ന് പേർകാട്ടുപന്നിയുടെ അക്രമത്തിലാണ് കൊല്ലപ്പെട്ടത്.
കുറച്ച് ദിവസങ്ങളായി ദാമുവിന്റെ ജീവനെടുത്ത കാട്ടുകൊമ്പൻ വ്യാപകമായ അക്രമം നടത്തിവരികയാണ്. ബുധനാഴ്ച അർധരാത്രി ആറളം ഫാം ഒൻപതാം ബ്ലോക്കിലെ ദേവി-പൊന്നപ്പൻ ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തിരുന്നു. ഈ സമയം കുടിലിനുള്ളിലുണ്ടായിരുന്ന പൊന്നപ്പന്റെ ഭാര്യ ദേവിയും പേരമകൻആറു വയസുള്ള നവിനേഷും കാട്ടാനയുടെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആറളം ഫാം ഗേറ്റിന് സമീപം എത്തിയ കാട്ടാന പുലർച്ചെ ഫാം സെക്യൂരിറ്റി ജീവനക്കാരൻ സതീഷ് നാരായണന്റെ ഇരുചക്രവാഹനവും തകർത്തിരുന്നു. സതീഷ് ഓടിരക്ഷപ്പെട്ടതിനാലാണ് ജീവൻ രക്ഷപ്പെട്ടത്.
കാട്ടാന ശല്യം തടയുന്നതിനായി ആനമതിൽ നിർമ്മിക്കുകയെന്നത് ആറളംഫാം മേഖലയിലെ ജനങ്ങളുടെ നിരന്തരമുറവിളികളിലൊന്നായിരുന്നു. സർക്കാർ ഇതിന് അംഗീകാരം നൽകുകയും ധനവകുപ്പ് ഫണ്ടനുവദിക്കുകയുംചെയ്തപ്പോഴാണ വനംവകുപ്പ് വൈദ്യുതി വേലിമതിയെന്നുപറഞ്ഞ് രംഗത്തുവന്നത്. ഹൈക്കോടതിയും ഇതുശരിവെച്ചതോടെ ആനമതിൽ നിർമ്മാണം അനിശ്ചതിത്വത്തിലായി.
എന്നാൽ ആനമതിലും വൈദ്യുതി വേലിയുമില്ലാതെ കാട്ടാനകൾ സ്വതന്ത്ര്യമായി ചവുട്ടിമെതിക്കുന്ന സ്ഥലമായിരിക്കുകയാണ് ആറളം ഫാം ബ്ളോക്ക് മേഖല. സർക്കാർ കാണിക്കുന്ന ഇ:ൗ അവഗണനയാണ് തങ്ങളുടെ കൂട്ടത്തിലൊരാൾ കൊല്ലപെടാൻ ഇടയാക്കിയതെന്ന ഉത്തമബോധ്യം ഇവിടുത്തെ ആദിവാസി ജനവിഭാഗങ്ങൾക്കുണ്ട്. എന്നാൽ ഇവരുടെ പ്രതിഷേധം എങ്ങുമെത്തുന്നില്ല.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വിറകു ശേഖരിക്കുന്നതിനിടെ കാട്ടാനക്കലിക്കിടെ ജീവൻ നഷ്ടപ്പെട്ട ആറളം ഫാം ഏഴാം ബ്ളോക്കിലെ പേരത്തോട്ടത്തിനടുത്തെ പുതുശ്ശേരി ദാമുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി മാറ്റുന്നത് തടഞ്ഞുവച്ചായിരുന്നു ഇവർ രോഷപ്രകടനം നടത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം ഫോറസ്റ്റ് കൺസർവേറ്ററോടും ഉദ്യോഗസ്ഥരോടുമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.നിങ്ങൾക്കൊന്നുമറിയില്ല സാറേ ഞങ്ങൾ അനുഭവിക്കന്നതെന്തെന്ന് ക്ഷോഭം തൊടുന്യായങ്ങൾ തണുപ്പിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരോട് അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു.വിവരമറിഞ്ഞ് ആറളം പഞ്ചായത്ത് പ്രസിഡന്റും ബ്ളോക്ക് ഭാരവാഹികളുമെത്തിയിരുന്നു.
ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്നാണ് സ്ഥിതി ശാന്തമായത്.കലക്ടറും ഡി. എഫ്. ഒയുമടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടാനശല്യമൊഴിവാക്കാൻ എന്തു നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. ഈക്കാര്യം ഉടൻ ചർച്ച ചെയ്യാമെന്ന ഇരിട്ടി തഹസിൽദാരടക്കമുള്ളവരുടെ ഉറപ്പിനെ തുടർന്നാണ് മണിക്കൂറുകൾ കഴിഞ്ഞ് ഇൻക്വസ്റ്റ് നടത്താൻ മൃതദേഹം വിട്ടുകൊടുക്കാൻജനക്കൂട്ടം തയ്യാറായത്. എന്നാൽ കൊലയാളി ആനയുടെ സാന്നിധ്യം പരിസരത്തു തന്നെയുണ്ടായത് ആശങ്കയുടെ മണിക്കൂറുകളാണ് സൃഷ്ടിച്ചത്. ഇതോടെയാണ് ഇരുൾപരക്കുന്നതിന് മുൻപെ അപകടം നിറഞ്ഞ സ്ഥലത്തുനിന്നും ഒഴിഞ്ഞു പോകാൻ ആറളം ഫാംനിവാസികൾ തീരുമാനിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്