- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നിങ്ങളുടെ സർഗ്ഗാത്മകത കാഴ്ച വെച്ച് കൈ നിറയെ സമ്മാനം നേടാം
ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ വെൽനെസ്സ് വുമൺ സർക്കിളാണ് വ്യത്യസ്തമായൊരു മത്സരം ഒരുക്കുന്നത്. എക്‌സിബിറ്റ് യുവർ ക്രിയേറ്റിവിറ്റി വിത്ത് ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ് എന്ന പേരിൽ പഴങ്ങളിലും പച്ചക്കറികളിലും കൊത്തുപണികൾ തീർത്ത് കഴിവ് തെളിയിക്കാവുന്ന മത്സരമാണ് . 3 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാനാവുക.
പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികളുടെ വീഡിയോകൾ ജൂലൈ 20ന് വൈകുന്നേരം 5 മണിക്ക് മുൻപായി +919288026146 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യണം. ജൂലൈ 23 ന് വൈകുന്നേരം 6.30 മണിക്ക് സൂം മീറ്റിലാണ് ഈ പരിപാടി നടക്കുക.ഇത് മനോഹരവും പുതിയൊരു മിഴിവിസ്മയവുമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് +919288026146 വെബ്‌സൈറ്റ് : https://ncdconline.org/