- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വൺ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പത്തൊൻപതുകാരൻ; പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചാൽ താഴെ ഇറങ്ങാമെന്ന് കട്ടായം: ഒടുവിൽ കാമുകിയെ എത്തിച്ച് അനുനയിപ്പിച്ച് താഴെയിറക്കി പൊലീസ്
ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഹൈ ടെൻഷൻ വൈദ്യുതി ടവറിൽ കയറി പത്തൊൻപതുകാരന്റെ ആത്മഹത്യാ ഭീഷണി. ഹൈടെൻഷൻ ടവറിന്റെ മുകളിലിരിക്കുന്ന യുവാവിന കണ്ട് അനുനയിപ്പിക്കാൻ ജനങ്ങൾ ഓടിക്കൂടി. വെള്ളിയാഴ്ച രാവിലെ ദക്ഷിണ ചെന്നൈയിലെ ക്രോംപേട്ടിലാണ് 19കാരനായ വിദ്യാർത്ഥി കൂറ്റൻ വൈദ്യുതി ടവറിൽ വലിഞ്ഞുകയറിയത്. തന്റേയും കാമുകിയുടേയും വിവാഹത്തിന് കാമുകിയുടെ വീട്ടുകാർ സമ്മതിക്കണമെന്നതായിരുന്നു യുവാവിന്റെ ആവശ്യം.
ആരും കാണാതെ, ടെൻഷൻ ലൈനുകൾക്കിടയിലൂടെ വിദ്യാർത്ഥി ടവറിന്റെ ഏറ്റവും മുകളിലെത്തി നിലയുറപ്പിച്ചപ്പോഴാണു സമീപവാസികൾ കാണുന്നത്. തങ്ങളുടെ വിവാഹത്തിന് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടാകരുതെന്നായിരുന്നു ഒരാവശ്യം. ഇതെല്ലാം ടവറിനു മുകളിലിരുന്നു വിളിച്ചു പറയുകയും ചെയ്തു. അനുകൂല മറുപടി ഉടനുണ്ടായില്ലെങ്കിൽ താഴേക്കു ചാടുമെന്നും കാമുകൻ ഭീഷണി മുഴക്കി. വിവരമറിഞ്ഞെത്തിയ വൈദ്യുതി ബോർഡ് ജീവനക്കാർ നഗരത്തിലേക്കുള്ള ഹൈടൻഷൻ ലൈൻ ഓഫ് ചെയ്തു. ഇതോടെ ക്രോംപേടും സമീപ പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു.
Video: Teen climbs up 80 feet EB tower in Chromepet, #Chennai demands marriage with 15 year old , class - 11 girl. The 19 year old came down only after the girl came and requested him. Power to the entire neighborhood was snapped for more than 2 hours @dt_next @chennaipolice_ pic.twitter.com/XLb6IZKRzJ
- Raghu VP / ரகு வி பி / രഘു വി പി (@Raghuvp99) July 15, 2022
ഫയർഫോഴ്‌സും പൊലീസും ബന്ധുക്കളും എത്തി യുവാവിനെ ആശ്വസിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് താഴെയിറങ്ങാൻ തയാറായില്ല. ഒടുവിൽ അറ്റകൈയായി പൊലീസ് ഒരു തന്ത്രം പ്രയോഗിച്ചു; കാമുകിയെ സ്ഥലത്ത് എത്തിച്ചു. താഴെയിറങ്ങി വന്നാൽ മാത്രമേ ബന്ധം തുടരൂയെന്നു കാമുകി ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ കാമുകിയുടെ ആവശ്യത്തിനു മുന്നിൽ യുവാവ് വഴങ്ങി.
പതുക്കെ ഇയാൾ ടവറിൽനിന്ന് ഇറങ്ങാൻ തുടങ്ങി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നു ബാക്കി ദൂരം താഴെയിറക്കുകയും ചെയ്തു. രണ്ടു മണിക്കൂറിലേറെ നാടകം കഴിഞ്ഞു താഴെയെത്തിയ യുവാവിനെ കൗൺസിലിങ്ങിനു വിടാൻ നിർദ്ദേശിച്ചിരിക്കുകയാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ