സിംഗപ്പൂർ: ഇന്ത്യയുടെ പി വി സിന്ധു സിംഗപ്പൂർ ഓപ്പൺ ഫൈനലിൽ. സെമിയിൽ ജാപ്പനീസ് താരം സയീന കവാക്കോമിയെയാണ് നേരിട്ടുള്ള ഗെയിമുകൾക്ക് സിന്ധു തോൽപ്പിച്ചത്. സ്‌കോർ: 21-15, 21-7.

32 മിനിറ്റ് നീണ്ട സെമി ഫൈനൽ മത്സരത്തിൽ 21-15,21-7 എന്ന സ്‌കോറിനാണ് സിന്ധു ജയിച്ചത്. 2022ലെ തന്റെ ആദ്യ സൂപ്പർ 500 കിരീടത്തിൽ നിന്ന് ഒരു ജയം മാത്രം അകലെയാണ് സിന്ധു ഇപ്പോൾ. ലോക റാങ്കിങ്ങിൽ 38ാം റാങ്കിലുള്ള സയിനക്കെതിരെ 2-0ന്റെ വിജയ കണക്ക് 3-0 ആയി ഉയർത്താനും സിന്ധുവിനായി.

സിന്ധുവിന്റെ ഫോർഹാൻഡ് റിട്ടേണുകൾക്കും ബാക്ക്ഹാൻഡ് ഫ്ളിക്കുകൾക്കും ജാപ്പനിസ് താരത്തിന്റെ പക്കൽ മറുപടിയുണ്ടായില്ല. വെള്ളിയാഴ്ച ചൈനയുടെ ഹാൻ യുവേയെ വീഴ്‌ത്തിയാണ് സിന്ധു സെമിയിൽ കടന്നത്. ആദ്യ സെറ്റിൽ 17-21ന് നഷ്ടപ്പെട്ടതിന് പിന്നാലെ തിരികെ വന്ന് രണ്ട് സെറ്റും പിടിച്ചായിരുന്നു സിന്ധുവിന്റെ ജയം.

2018ലെ ചൈന ഓപ്പണിലായിരുന്നു അവസാനം ഇരുവരും മുഖാമുഖം വന്നത്. സെമിയിൽ സയീനക്കെതിരെ വ്യക്തമായ മേധാവിത്വം കാട്ടിയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. രണ്ട് ഗെയിമിലും സയീന വെല്ലുവിളിയായില്ല. 2022ലെ ആദ്യ സൂപ്പർ 500 കിരീടമാണ് സിന്ധുവിനെ കാത്തിരിക്കുന്നത്.

ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ചൈനയുടെ ഹാൻ യുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളിൽ മറികടന്നാണ് സിന്ധു സെമിയിലെത്തിയത്. സ്‌കോർ 17-21, 21-11, 21-19. ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്. ടൂർണമെന്റിലെ മൂന്നാം സീഡാണ് സിന്ധു.