- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂർ ടൗൺ പൊലിസ് കണ്ണൂർ നഗരത്തിൽ നടത്തിയ വെള്ളിയാഴ്ച രാത്രി നടത്തിയ വാഹനപരിശോധനയിൽ സിന്തറ്റിക്ക് മയക്കുമരുന്നായ 10.5 ഗ്രാം എം.ഡി. എം. എയുമായി യുവാവ് പിടിയിലായി. കണ്ണൂർ ടൗൺ എസ്. ഐ നസീബിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കണ്ണൂർ ബർണശേരിയിലെ സഞ്ജയ് വിൽഫ്രഡ്(35) പിടിയിലായത്.
ഇയാൾ സഞ്ചരിച്ച ബൈക്കുും പൊലിസ് കസ്റ്റഡിയിലെടുത്തു. വാഹനപരിശോധനയിൽ എ. എസ്. ഐ അജയൻ, എസ്.സി. പി.ഒ നാസർ തുടങ്ങിയവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story




