പെരളശേരി:കൂത്തുപറമ്പ്-കണ്ണൂർ റോഡിൽ മൂന്നാംപാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ മൂന്നുപെരിയ-പാറപ്രം-മമ്മാക്കുന്ന്-കാടാച്ചിറ വഴിയും കൂത്തുപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ ചാല-പൊതുവാച്ചേരി-ആർ.വി മെട്ട-മൂന്നുപെരിയ വഴിയും പോകണം.

മൂന്നാംപാലത്ത് താൽക്കാലികമായി നിർമ്മിച്ച റോഡിന്റെ ഇരുവശവും വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം തടസപ്പെട്ടിരുന്നു. റോഡിന് ഒരുവശത്തായി കെട്ടിനിൽക്കുന്ന വെള്ളം വലിയ തോട്ടിലേക്ക് ഒഴുക്കി വിടുന്നതിന് താൽക്കാലികമായി നിർമ്മിച്ച റോഡ് രണ്ടായി മുറിച്ച് വെള്ളം ഒഴുക്കി വിടുന്നതിനാണ് ഗതാഗതം പൂർണമായി നിരോധിച്ചത്.