- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ: പയ്യന്നൂർ ഏച്ചിലാം വയലിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. കോറോം അമ്പലത്തറയിൽ മിൽമ ബൂത്ത് നടത്തുന്ന ചന്ദ്രനാണ് മരിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനെ ബസിടിച്ചു തെറിപ്പിക്കുകയായിരുന്നു. ചന്ദ്രൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
പയ്യന്നൂർ തിരുമേനി റൂട്ടിലോടുന്ന സ്വകാര്യ ബസ് എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇന്ന് വൈകിട്ട് നാലുമണിക്കാണ് അപകടം. പയ്യന്നൂർ അഗ്നിരക്ഷ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ലിഗേഷ്, സത്യൻ, ജിജേഷ് രാജഗോപാൽ, രജിലേഷ്, ഹോം ഗാർഡ് രാജീവൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് പയ്യന്നൂർ പൊലിസും സംഭവസ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം സ്ഥലത്തു നിന്നും പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




