- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; മൂന്ന് പേരിൽ നിന്നായി ഒന്നര കോടിയുടെ സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ രാജ്യാന്തരവിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. മൂന്നുപേരിൽ നിന്നായി ഒന്നര കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്ന് ഐഎക്‌സ് 716 ഫ്ൈളറ്റിൽ എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഷാക്കിറിൽ നിന്നും 745 ഗ്രാം തൂക്കം വരുന്ന സ്വർണവും അതേ വിമാനത്തിൽ തന്നെ എത്തിയ കാസർകോട് സ്വദേശി ഇബ്രാഹിം ബാദുഷയിൽ നിന്നും 350 ഗ്രാം തൂക്കം വരുന്ന പാഡ് ലോക്കിനുള്ളിൽ ഒളിപ്പിച്ച സിലിൻഡർ ആകൃതിയിലുള്ള സ്വർണവും ഐഎക്‌സ് 714 മസ്‌കറ്റ് വിമാനത്തിൽ എത്തിയ കണ്ണൂർ തലശ്ശേരി പാലയാട് മുഹമ്മദ് ഷാനു എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
മുഹമ്മദ് ഷാക്കിറിന്റെ ചെക്ക് ഇൻ ബാഗേജ് വിശദമായി പരിശോധിച്ചപ്പോൾ, സൈഡ് ബെഡ് ഷീറ്റിൽ സൂക്ഷിച്ച കാർഡ്ബോർഡ് പാളികളിൽ ഒട്ടിച്ച നേർത്ത ഫോയിൽ രൂപത്തിലുള്ള സ്വർണം, ഒരു കളിപ്പാട്ട പെട്ടി, ചെറിയ സിലിണ്ടർ പാഡ് ലോക്കിനുള്ളിൽ ഒളിപ്പിച്ച ആകൃതിയിലുള്ള സ്വർണ്ണക്കഷണം എന്നിവയാണ് പിടിച്ചെടുത്തത്.
തലശ്ശേരി സ്വദേശി മുഹമ്മദ് ഷാനുവിന്റെ ചെക്ക് ഇൻ ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോൾ, കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾക്കിടയിൽ ഒളിപ്പിച്ചതും കോൺ ഫ്ളെക്കുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുടെ പെട്ടികളിൽ ഒട്ടിച്ചതുമായ രൂപത്തിൽ സ്വർണം കണ്ടെത്തി.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ടി.എം. മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, കെ. ബിന്ദു, ഇൻസ്പെക്ടർമാർമാരായ നിവേദിത, ജിനേഷ്, ദീപക്, രാജീവ്.വി, രാംലാൽ, ഓഫീസ് അസിസ്റ്റന്റ്മാരായ ഹരീഷ്, വി പ്രീഷ എന്നിവരാണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.




