- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹിയിൽ നിന്ന് ഡീസൽ കടത്ത്; എറണാകുളം സ്വദേശിയായ യുവാവ് അറസ്റ്റിൽ
തലശേരി: മാഹിയിൽ നിന്നും അനധികൃതമായി കടത്തുകയായിരുന്ന ഡീസലുമായി യുവാവ് അറസ്റ്റിൽ. എറണാകുളം സ്വദേശി ആൽഡ്രിനാണ് അറസ്റ്റിലായത്. 6000 ലിറ്റർ ഡീസലാണ് ഇയാൾ മാഹിയിൽ നിന്നും കടത്താൻ ശ്രമിച്ചത്. ശനിയാഴ്‌ച്ച രാത്രി് തലശ്ശേരി എ എസ് പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് എറണാകുളം പൈനാടത്തെ ആൽഡ്രിൻ അറസ്റ്റിലായത്.
6000 ലിറ്റർ ഡീസലാണ് ഇയാൾ മാഹി മൂലക്കടവിലെ പമ്പിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ചത്. ഇന്ധനം കടത്താൻ ശ്രമിച്ച കെ എൽ 64 ജെ 2142 നമ്പർ ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് അനധികൃത ഡീസൽ കടത്ത് പിടികൂടുന്നത്. ന്യൂ മാഹി എസ് ഐ ടി എം വിപിൻ, എ എസ് ഐ സഹദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീജേഷ്, സുജേഷ്, സിവിൽ പൊലീസ് ഓഫീസർ ലിംനേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.




