പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണ്ണജൂബിലിയോടനുബന്ധിച്ചുള്ള ഇടവക നേതൃസംഗമം ജൂലൈ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളത്തിന്റെ അധ്യക്ഷതയിൽ ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ, എസ്.എച്ച്. പ്രൊവിൻഷ്യൽ സി.മേരി ഫിലിപ്പ്, ജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോജി വാളിയംപ്ലാക്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി വർഗീസ് ജോർജ് രണ്ടുപ്ലാക്കൽ തുടങ്ങിയവർ സംസാരിക്കും. ഇടവക നേതൃസംഗമത്തിനോടനുബന്ധിച്ച് 50 അംഗ ജൂബിലി ഗായകസംഘം നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും നടത്തപ്പെടും.

സഹവികാരി ഫാ. മാത്യു കുരിശുംമൂട്ടിൽ, ട്രസ്റ്റിമാരായ ജോയി കല്ലുറുമ്പേൽ, റെജി കിഴക്കേത്തലയ്ക്കൽ, സാജു പടന്നമാക്കൽ എന്നിവർ നേതൃസംഗമത്തിന് നേതൃത്വം നൽകും.