- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി പാർട്ടി അനിശ്ചിത കാല അതിജീവന സമരം ആരംഭിക്കുന്നു
കേരളത്തിന്റെ ഖജനാവ് കെടു കാര്യസ്ഥതയും സ്വജന പക്ഷപാതവും കൊണ്ട് പൊള്ളയാക്കി ആവശ്യ സേവനം ആയ വൈദ്യുതി മുതൽ മരുന്ന് വരെയും tax, പിഴ, തുടങ്ങി കൊള്ളപിരിവുകൾ വേറെയും നടത്തി പല വിധത്തിൽ പിഴിഞ്ഞിട്ടും ആശുപത്രിയിൽ ജീവൻ രക്ഷാ മരുന്ന് പോലും മുടക്കുന്ന ഇന്നത്തെ ദുഷിച്ച സാഹചര്യത്തിൽ ജന ജീവിതം വഴി മുട്ടിയതിനാൽ ആം ആദ്മി പാർട്ടി കേരളത്തിലാകെ അനിശ്ചിത കാല അതി ജീവന പ്രക്ഷോഭത്തിന്നു തയ്യാർ ആകുന്നതായി ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ പി സി സിറിയക്ക് പറഞ്ഞു
അതിന്റ ഭാഗമായി 140 മണ്ഡലം കേന്ദ്രികരിച്ചു ജൂലൈ 16/17 തീയതികളി ൽ ജനജീവിതം ക്ലെശരഹിതം ആക്കാനുള്ള ഈ സമരത്തിന് വേണ്ട പൊതു ജനഭിപ്രായo സ്വരൂപിക്കൽ സർവേയും പാർട്ടി മണ്ഡലം കൺവെൻഷനും വോളണ്ടിയർ മാപ്പിങ്ങും നടത്തുന്നു.
ക്രമസമാധാന പാലനം മറന്ന പൊലീസിൽ നിന്ന് നീതി, ആശുപത്രിയിൽ നിന്ന് മരുന്ന്, സർക്കാർ ഓഫീസിൽ നിന്ന് വേണ്ട സേവനം ഒക്കെ മുടങ്ങി എന്ന് മാത്രമല്ല ഈ സേവനം കൃത്യമായി നൽകാൻ ജനങ്ങൾ നൽകിയ അധികാരം ഉപയോഗിച്ച് അവരെ ലാത്തികൊണ്ടും , നിയമ കുരുക്കുകൾ ഒരുക്കിയും വേട്ടയാടുന്ന ഒരു സർക്കാരിൽ നിന്ന് ജനങ്ങൾ തെറി വിളിയും കൊലവിളിയും മാത്രം ആണ് നിയമസഭയിൽ നിന്ന് പോലും കേൾക്കുന്നത്
പ്രത്യുല്പാദന മേഖല, വ്യവസായ, ചെറുകിട തൊഴിൽ മേഖല ഒക്കെ പക്ഷം പിടിച്ചും യൂണിയൻ കളിച്ചും സർക്കാർ തന്നെ തുലക്കുന്നു
100 ഇഞ്ച് മഴ ലഭിക്കുന്ന കേരളത്തിൽ ശുദ്ധ ജല ക്ഷാമം എന്ന് പറയുമ്പോൾ സർക്കാർ സേവനം എവിടെ എത്തി നിൽക്കുന്നു എന്ന് ഊഹിക്കാമല്ലോ.
ഇതിനെല്ലാം പ്രതികരിക്കേണ്ട പ്രതിപക്ഷം ആകട്ടെ കേരളത്തിൽ ഈ അവസരത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും, അനാവശ്യ കക്ഷി രാഷ്ട്രീയ പോരാട്ടത്തിനും ഗുണ്ടായിസത്തിനും അനാവശ്യ സമരത്തിനും മാത്രം മുതിരുന്നതിനാൽ ജനങ്ങളുടെ പ്രശ്‌നം പറയാൻ കേരളത്തിൽ ആളില്ലാതായിരിക്കുന്നു
അതിനാൽ നാടിന്റെ ഈ ദുർഗതിയിൽ ആം ആദ്മി പാർട്ടി കേരളത്തിൽ വളർന്നു വരുന്നതേ ഉള്ളു എങ്കിലും ഇത്തരം ഒരു നീണ്ട സമരത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിരുന്നതായി അദ്ദേഹം അറിയിച്ചു.