- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താഴെചൊവ്വ തെഴുക്കിൽപീടികയിൽ ഓടുന്ന ബസിന്റെ ടയർ പൊട്ടി; തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം
കണ്ണൂർ: കണ്ണൂർ-തലശേരി ദേശീയപാതയിലെ താഴെചൊവ്വയ്ക്കും മേലെചൊവ്വയ്ക്കുമിടെയിലെ തെഴുക്കിൽപീടികയിൽ സ്വകാര്യബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം മുടങ്ങി. കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന മൂകാംബിക ബസാണ് ഇന്ന് വൈകുന്നേരം ആറുമണിയോടെ കണ്ണൂർ തെഴുക്കിൽ പീടികയിലെ കെ. എസ്. ഇ.ബി ഓഫീസിന് മുൻപിൽ വെച്ച് ഓടുന്നതിനിടെയിൽ ടയർ പൊട്ടി തെറിച്ച് അപകടത്തിൽപ്പെട്ടത്.
മുൻവശത്തെ ടയർ പൊട്ടിയതിനാൽ ബസ് റോഡരികിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാരുണ്ടായിരുന്നുവെങ്കിലും തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്. അപകടത്തിൽ നിസാര പരുക്കേറ്റവർ കണ്ണൂർ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രാഥമിക ചികിത്സ തേടി.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. കഴിഞ്ഞ ദിവസം കണ്ണൂർ - കോഴിക്കോട് ബസും ഇതേരീതിയിൽ അപകടത്തിൽപെട്ടിരുന്നു. അപകടം നടന്ന സ്ഥലം കണ്ണൂർ കോർപറേഷൻ മേയർ ടി. ഒമോഹനൻ സന്ദർശിച്ചു.




