കണ്ണൂർ: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇ പി ജയരാജനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാതെ അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനുള്ള തിരിച്ചടിയാണ് ഇൻഡിഗോ കമ്പനിയുടെ അന്വേഷണ റിപ്പോർട്ടെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുദീപ് ജയിംസ്.

കൂടുതൽ ഗൗരവും അക്രമ സ്വഭാവമുള്ളതുമായ കുറ്റകൃത്യം ചെയ്ത ഇ പി ജയരാജനെ മൂന്നാഴ്ച വിമാന കമ്പനി യാത്രാ വിലക്കേർപ്പെടുത്തിയത്. ഇ പി ജയരാജൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും അദ്ദേഹത്തിന് എതിരെ കേസെടുക്കില്ല എന്നും നിയമസഭയിൽ പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോഴെങ്കിലും തെറ്റ് ഏറ്റു പറഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുമെന്നും സുദീപ് പ്രസ്താവനയിൽ അറിയിച്ചു.