മാട്ടൂൽ: ഏണിപ്പടിയിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുഞ്ഞ് മരിച്ചു. മാട്ടൂൽ സൗത്ത് മുഹിയുദ്ദീൻ ജുമാ മസ്ജിദിനു സമീപത്തെ യു. ഷാജഹാന്റെയും ബീമവളപ്പിൽ മുഹൈറയുടെയും പത്തുമാസം പ്രായമുള്ള മകൾ ലിസ ബിൻത് ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് വീട്ടിലെ ഏണിപ്പടിയിൽനിന്ന് അബദ്ധത്തിൽ വീഴുകയായിരുന്നു.

ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. പഴയങ്ങാടി പൊലീസ് മൃതദേഹപരിശോധന നടത്തി.