യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ ശബരിനാഥിന്നെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ അനീഷ ശങ്കർ, അമൽ ഖാൻ, ജിൻസി പ്രിജോ, നിയോജക മണ്ഡലം ഭാരവാഹികളായ അജീഷ് ആനന്ദൻ, സജീഷ് ഈച്ചരത്ത്, സൗരാഗ്, വിനു, ലെമിൻ ബാബു, മണ്ഡലം പ്രസിഡന്റുമാരായ കെ.സുമേഷ്, മനു പള്ളത്ത്, സജോ നെല്ലിക്കുന്ന്, കെ.എസ്.വൈശാഖ്, ലെമിൻ ബാബു, ഫെവിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.