- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാപ്പിനിശേരിയിലെ റെയിൽവേ ട്രാക്കിൽ കരിങ്കല്ല് കണ്ടെത്തിയ സംഭവം; അട്ടിമറിക്ക് സാധ്യതയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ്
കണ്ണൂർ: റെയിൽവേ പാളത്തിൽ പത്തു മീറ്ററോളം കരിങ്കല്ല് നിരത്തി ട്രെയിൻ അട്ടിമറിക്കാൻ നടന്ന ശ്രമത്തെ കുറിച്ച് വളപട്ടണം പൊലിസും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം ശക്തമാക്കി. മംഗ്ളൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസാണ് ചൊവ്വാഴ്‌ച്ച രാത്രിയിൽ ലോക്കോ പൈലറ്റിന്റെ ജാഗ്രതയിൽ വൻദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.
പാപ്പിനിശേരി മേൽപാലത്തിനും പാപ്പിനിശേരി പാലത്തിനുമിടെയിലുള്ള റെയിൽവേ പാളത്തിലാണ് കരിങ്കല്ലുകൾ നിരത്തിയത്. ട്രെയിൻ ഓടുന്നതിനിടെ അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടർന്ന് സംശയം തോന്നിയ ലോക്കോ പൈലറ്റ് വണ്ടി നിർത്തി പരിശോധിച്ചപ്പോഴാണ് ഒരു ട്രാക്കിൽ മൂന്ന്മീറ്ററോളവും മറ്റൊരു ട്രാക്കിൽ പത്തുമീറ്ററോളം കരിങ്കല്ല് നിരത്തിവെച്ചത് ശ്രദ്ധയിൽപ്പെട്ടത്.
ട്രെയിൻ കയറി കരിങ്കല്ലുകളിൽ കുറച്ചെണ്ണം ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ആർ. പി. എഫും വളപട്ടണം പൊലിസും സംഭവസ്ഥലത്തെത്തി കരിങ്കൽ ചീളുകൾ മാറ്റി. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ദേശവിരുദ്ധമായ അട്ടിമറിനീക്കമാണ് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കോർഡിനേറ്റർ ആർ് ശശികല ആവശ്യപ്പെട്ടു. കണ്ണൂരിൽ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഇതിൽ രാഷ്ട്ര വിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കുമെന്നും ബിജെപി ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ് ആവശ്യപ്പെട്ടു.വളപട്ടണത്തിനും പാപ്പിനിശ്ശേരി ഓവർ ബ്രിഡ്ജിനുമിടയിൽ റയിൽവെ ട്രാക്കിനു മുകളിൽ കരിങ്കല്ലു നിരത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്. ട്രെയിൻ പാളം തെറ്റിക്കാനുള്ള ഗൂഢനീക്കമാണ് നടന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ആരോപിച്ചു.
'കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഗൂഢാലോചനയിലൂടെ ട്രെയിൻ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി തെളിഞ്ഞിരിക്കുകയാണ്. ഇത് വളരെ ഗൗരവമേറിയ വിഷയമാണ്. കഴിഞ്ഞ ദിവസം ഒരു ചരക്കു തീവണ്ടി ഈ മേഖലയിൽ അട്ടിമറി നീക്കത്തെത്തുടർന്നു നിർത്തിയിടേണ്ട അവസ്ഥവരെ ഉണ്ടായതായും പറയപ്പെടുന്നു. അതീവ സുരക്ഷാ മേഖലയായ റയിൽവേ ട്രാക്കുകളിലേക്ക് അതിക്രമിച്ചു കടക്കുന്നതുതന്നെ ജാമ്യമില്ലാ കുറ്റകരമാണെന്നിരിക്കെ ശക്തമായ അന്വേഷണം ഉണ്ടാകണമെന്നും ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.
വൻദുരന്തത്തിൽ നിന്നും മലബാർ എക്സ്പ്രസ്സ് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ട്രാക്കിൽ വളരെ നീളത്തിൽ കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിലും കണ്ടെത്തി. ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വേഗത കുറക്കുകയും ഉടൻതന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു, അപ്പോൾത്തന്നെ ആർ പി എഫും വളപട്ടണം പൊലീസും സ്ഥലത്തെത്തി അന്വേഷണത്തിൽ വസ്തുത സ്ഥിരീകരിച്ചു. പാളത്തിൽ ഇതിനാലുണ്ടായ പോറലുകളും സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ടുദിവസം മുൻപു വളപട്ടണത്തും, ചിറക്കലിലും സമാനമായ സംഭവമുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ' എൻ ഹരിദാസ് പ്രസ്താവനയിൽ വ്യക്തമാക്കി.




