യൂജിൻ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുതു ചരിത്രമെഴുതി മലയാളി താരം എൽദോസ് പോൾ. ലോക ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയാണ് എൽദോസ് സ്വന്തമാക്കിയിരിക്കുന്നത്.

യോഗ്യതാ റൗണ്ടിൽ രണ്ടാം ശ്രമത്തിൽ 16.68 മീറ്റർ ചാടിയാണ് എൽദോസ് ഫൈനൽ ബർത്ത് ഉറപ്പിച്ചതും ചരിത്രമെഴുതിയതും. മികച്ച പ്രകടനം നടത്തിയ ആദ്യ 12 പേരിൽ ഒരാളായാണ് 25-കാരനായ താരത്തിന്റെ ഫൈനൽ പ്രവേശനം. ആദ്യ ശ്രമത്തിൽ 16.12 മീറ്ററാണ് എൽദോസ് പിന്നിട്ടത്. മൂന്നാം ശ്രമത്തിൽ 16.34 മീറ്ററും.

എൽദോസിനൊപ്പം മത്സരിച്ച പ്രവീൺ ചിത്രാവലിനും അബ്ദുള്ള അബൂബക്കറിനും പക്ഷേ യോഗ്യത നേടാനായില്ല.