കാസർകോട്: കാസർകോട് മാനൂർ പ്രവർത്തിക്കുന്ന ഗോൾഡൻ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികളെ ശക്തമായ ചൊറിച്ചിൽ കാരണം കൂട്ടത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ ടാങ്കിലെ വെള്ളം കുടിച്ചതിനെ തുടർന്നാണ് ചൊറിച്ചിൽ തുടങ്ങിയതെന്നാണ് കുട്ടികൾ പറയുന്നത്. 35 ഓളം കുട്ടികളെയാണ് നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചില കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കുശേഷം രക്ഷിതാക്കളോടൊപ്പം വിട്ടു

വാട്ടർ ടാങ്കിലെ വെള്ളമാണോ കുട്ടികളിൽ ഉണ്ടായ ചൊറിച്ചിലിന് കാരണം എന്ന് തെളിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല .

കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് ജില്ലയിൽ പലരും നിരീക്ഷണത്തിലാണ്. ഇത് രക്ഷിതാക്കൾക്കിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തിയാണ് പടർത്തിയിരിക്കുന്നത്.