- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലത്തോട്ട് വെട്ടിത്തിരിച്ച് അശ്രദ്ധമായ ഓവർടേക്കിങ്; സൈഡിൽ ഇരുചക്ര വാഹനം ഉണ്ടെന്ന് അറിഞ്ഞിട്ടും വീണ്ടും ഇടത്തോട്ട് ഒടിച്ച് കുതിക്കൽ; ശരിയായ ദിശയിൽ പോയ സ്കൂട്ടറിനെ ഇടിച്ചിട്ടത് അശ്രദ്ധ; സസ്പെന്റ് ചെയ്ത് കെ എസ് ആർ ടി സി; കണ്ണാട്ടുചിറയിലെ മാധവന്റെ ജീവനെടുത്തത് ഡ്രൈവറുടെ അനാസ്ഥ; ആലപ്പുഴയിലെ അപകട വീഡിയോ സത്യം പറയുമ്പോൾ
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനു സമീപം കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കാരണം ബസ് ഡ്രൈവറുടെ അനാസ്ഥയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ ബസ് ശരിയായ ദിശയിൽ പോകുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നെന്നാണു സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു.
ആലപ്പുഴ കണ്ണാട്ടുചിറയിൽ മാധവൻ ആചാരിയും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടത് വശത്ത് ശരിയായ ദിശയിലൂടെയാണ് സഞ്ചരിച്ചത്. പിറകിലൂടെ എത്തിയ കെഎസ്ആര്ടിസി ബസ് ഓവർടേക്ക് ടേക്ക് ചെയ്യവേ സ്‌കൂട്ടര് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിനടയിലേക്ക് വീണ മാധവൻ തൽക്ഷണം മരിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്ന മകൻ ഷാജി ആശുപത്രിയിൽ ചികിൽസയിലാണ്.
ബസ് തെറ്റായ ദിശയിൽ വെട്ടിച്ചപ്പോഴാണു സ്‌കൂട്ടറിൽ ഇടിച്ചത്. ഡ്രൈവർ കലവൂര് സ്വദേശി ശൈലേഷിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ മന്ത്രി ആന്റണി രാജു നിർദ്ദേശം നല്കിയിരുന്നു. ഡ്രൈവറുടെ അനാസ്ഥ സംബന്ധിച്ച ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി എംഡിക്ക് ഗതാഗത മന്ത്രി ആൻഡ്ണി രാജു നിർദ്ദേശം നൽകുകയായിരുന്നു
ഇന്നലെ വൈകിട്ട് ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനു സമീപമാണ് കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ച് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. മുന്നിൽ പോകുകയായിരുന്ന സ്‌കൂട്ടറിലേക്ക് ബസ് വെട്ടിച്ചെടുത്തുവന്ന് ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ബസിന്റെ ഇടതുവശത്ത് ഇരുചക്ര വാഹനം ഉണ്ടെന്ന് മനസിലായിട്ടും വാഹനം വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ബസിന് അടിയിൽപ്പെട്ട ഇരുവരെയും പൊലീസ് എത്തിയശേഷം അവരുടെ വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ