പുതുകേരള സൃഷ്ടിക്ക് സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിക്ഷേപംഗണ്യമായി ഉയരേണ്ടതുണ്ടെന്ന് കേരളത്തിന്റെ മുൻ ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊഫ. കെ. കെ. ജോർജിന്റെ ''എ ജേർണൽ ഓഫ്‌മൈ ലൈഫ്'' എന്ന ആത്മകഥ പ്രകാശനം ചെയ്തു കൊണ്ട്സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിയുക്തമായവിതരണത്തിലൂന്നിയ കേരളത്തിന്റെവികസനാനുഭവങ്ങളെ ക്കുറിച്ചുള്ള ചർച്ചകൾ അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഈ
ചർച്ചകൾ നടക്കുമ്പോൾ തന്നെ ഈ വികസന പാതഎത്രത്തോളം സ്ഥായിയായി മുന്നോട്ട് കൊണ്ടുപോകാൻസാധിക്കുമെന്ന സംവാദങ്ങളും ഉയർന്നു വന്നിരുന്നു.

സംസ്ഥാനസർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ സംസ്ഥാനംസാമ്പത്തിക വളർച്ച കൈവരിച്ചാലും സാമൂഹ്യമേഖലയിലുള്ള സർക്കാരിന്റെ നിക്ഷേപങ്ങളിൽ പരിമിതികളുണ്ടാകുമെന്നതായായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്രധാന വിമർശനം. കേരളത്തിന്റെ വികസന പാതയിൽഉണ്ടാകാൻ സാധ്യതയുള്ള ഈ ഒരു പരിമിതിയെ വളരെ
നേരത്തെ തന്നെ അക്കാദമിക ചർച്ചകളിൽ ഉയർത്തിക്കൊണ്ട്വന്നവരിൽ പ്രമുഖനാണ് ഡോ. ജോർജ്ജ് എന്ന് ഐസക്ക്പറഞ്ഞു.

പ്രൊഫ. ഐ. എസ്. ഗുലാത്തിയും, പ്രൊഫ.ജോർജ്ജും അടങ്ങുന്ന സാമ്പത്തിക വിദഗ്ദ്ധർ
സംസ്ഥാനത്തിനൊപ്പം നിന്ന് നിലപാടെടുക്കുന്ന സമീപനമാണ്സ്വീകരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേരളത്തിന്റെവികസനപാത രൂപപ്പെടുത്തിയെടുക്കുന്നതിൽ പ്രൊഫ. കെ.കെ.
ജോർജ് നടത്തിയ സംഭാവനകൾക്ക് കേരളം അദ്ദേഹത്തോട്കടപ്പെട്ടിരിക്കുന്നു വെന്നും ഐസക്ക് കൂട്ടിച്ചേർത്തു.

ആത്മകഥയുടെ ആദ്യ പ്രതി റിട്ടയർഡ് ഹൈക്കോർട്ട് ജസ്റ്റിസ്സി.എൻ. രാമചന്ദ്രൻ നായർ ഏറ്റു വാങ്ങി. കൊച്ചിൻയൂണിവേഴ്‌സിറ്റിയിൽ വെച്ച് KCHR ചെയർപേഴ്‌സൺ ഡോ.മൈക്കിൾ തരകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽവ്യവസായമന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. വളരെമുമ്പ് തന്നെ കേരളത്തിന്റെ സാമ്പത്തിക സാമൂഹികമേഖലയിലെ മാറ്റങ്ങളെ പ്രവാചനാത്മകമായി സമീപിച്ചവ്യക്തിയായിരുന്നു പ്രൊഫസർ ജോർജ്ജ് എന്ന് പി. രാജീവ്പറഞ്ഞു.സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആൻഡ്എൻവയണ്മെന്റൽ സ്റ്റഡീസ് (CSES), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT), പ്രൊഫ. കെ.കെ.ജോർജിന്റെ സുഹൃത്തുക്കൾ എന്നിവർ ചേർന്നാണ്പ്രകാശനചടങ്ങ് സംഘടിപ്പിച്ചത്.

GIFTനു വേണ്ടി ഡയറക്ടർഡോ. കെ.ജെ. ജോസഫും, കുസാറ്റ് സ്‌ക്കൂൾ ഓഫ് മാനേജ്മെന്റ്സ്റ്റഡീസിനു വേണ്ടി പ്രൊഫ. ജഗതി രാജ് വി.പി.യും പ്രൊഫ.
ജോർജിനെ ആദരിച്ചു.പ്രൊഫ. കെ.എൻ. മധുസൂദനൻ (വൈസ് ചാൻസലർ, കുസാറ്റ്),
പ്രൊഫ. ജോസഫ് താരമംഗലം (പ്രൊഫ. എമിററ്റസ്, മൗണ്ട്സെയ്ന്റ് വിൻസന്റ് യൂണിവേഴ്‌സിറ്റി, കാനഡ), പ്രൊഫ. പി.ആർ. പൊതുവാൾ (മുൻ ഡയറക്ടർ, സ്‌ക്കൂൾ ഓഫ്മാനേജ്മെന്റ് സ്റ്റഡീസ്, കുസാറ്റ്), സി. ജെ. ജോർജ് (മാനേജിങ്ഡയറക്ടർ, ജിയോജിത്ത്), ടി.ടി. തോമസ് (മുൻ മാനേജിങ്ങ്
ഡയറക്ടർ, FACT), ഡോ. കെ.ജെ. ജോസഫ് (ഡയറക്ടർ, GIFT), കെ.സി. രഞ്ജനി (മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ, SIDBI), കെ.പി. സേതുനാഥ്(എക്‌സിക്യൂട്ടീവ് എഡിറ്റർ, ദി മലബാർ
ജേർണൽപ്രൊഫ. ജയപ്രകാശ് രാഘവയ്യ (മുൻ ഫാക്കൽട്ടി,CREST), ഡോ. എൻ. അജിത്ത് കുമാർ (ഡയറക്ടർ, CSES), ഡോ.പാർവതി സുനൈന (അസോസിയേറ്റ് ഫെലോ, CSES)
തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.