- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടൺഹിൽ പോസ്റ്റാഫീസ് പൂട്ടുന്നതിനെതിരെ നാളെ ഐ.എൻ.ടി.യു.സി. സമരം
വർഷങ്ങളായി നഗരഹൃദയത്തിൽപ്രവർത്തിച്ചു വരുന്ന കോട്ടൺഹിൽ പോസ്റ്റാഫീസ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നതിനെതിരെഐ.എൻ.ടി.യു.സി. ആഭിമുഖ്യ ത്തിലുള്ള സെൻട്രൽ - സ്റ്റേറ്റ് പബ്ലിക് സെക്ടർ എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ വഴുതയ്ക്കാട് കോട്ടൺഹിൽ സ്‌കൂളിനെ തിർവശത്തുള്ള പോസ്റ്റാഫീസിനു മുന്നിൽ ചൊവ്വ രാവിലെ 10.00 മണിക്ക് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള നേതാക്കളും ഐ.എൻ.ടി.യു.സി പ്രവർത്തകരും പങ്കെടുക്കും.
സെൻട്രൽ സ്റ്റേറ്റ് പബ്ലിക് സെക്ടർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റുമായവി.ആർ.പ്രതാപൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.
Next Story