- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ട് കണ്ണും ചുവന്ന് ഇരിക്കുന്നത് കണ്ട് വിവരം തിരക്കി; എന്നോട് പറഞ്ഞില്ല; അനിയത്തിയോട് പറഞ്ഞത് ഒരു ബീഡി വലിച്ചെന്ന്; ബാഗിൽ നിന്നും കഞ്ചാവ്, അദ്ധ്യാപകൻ പിടികൂടിയെന്നും അറിഞ്ഞു'; ടി സി വാങ്ങി രണ്ട് മക്കളെയും മാറ്റി; കോട്ടൺ ഹിൽ സ്‌കൂളിലെ ലഹരി ഉപയോഗം വെളിപ്പെടുത്തി ഒരു രക്ഷിതാവ്
തിരുവനന്തപുരം: വഴുതയ്ക്കാട് കോട്ടൺ ഹിൽ സ്‌കൂളിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനികളെ മുതിർന്ന വിദ്യാർത്ഥിനികൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നതിനിടെ സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി രക്ഷിതാക്കൾ. ഒൻപതാം ക്ലാസിൽ പഠിച്ചിരുന്ന മകളെ കഞ്ചാവ് വലിക്കാൻ സഹപാഠികൾ നിർബന്ധിച്ചിരുന്നതായും സ്‌കൂൾ ബാഗിൽ നിന്നും കഞ്ചാവ് അദ്ധ്യാപകൻ പിടികൂടിയതായും രക്ഷിതാവ് വെളിപ്പെടുത്തി. വിവരം അറിഞ്ഞതോടെ ഇവരുടെ ഇരുമക്കളെയും ടി സി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയതായും രക്ഷിതാവ് പറയുന്നു.
രണ്ട് ദിവസമായി മകൾ സ്‌കൂൾ വിട്ട് വൈകുന്നേരം ഓട്ടോയിൽ നിന്ന് ഇറങ്ങി വരുമ്പോൾ കണ്ണുകൾ ചുവന്ന് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തളർന്നാണ് മകൾ കയറി വന്നത്. അപ്പോൾ ചോദിച്ചു എങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഇളയ സഹോദരിയോട് തന്നെ ഒരു ബീഡി വലിപ്പിച്ചു എന്ന് ഒൻപതാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൾ വെളിപ്പെടുത്തിയെന്നും രക്ഷിതാവ് പറയുന്നു. ഇവർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കഞ്ചാവാണ് എന്നൊക്കെ പറയുന്നത് കേട്ടു. അതിനു ശേഷം സ്‌കൂളിലെ ഒരു അദ്ധ്യാപകൻ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെടുത്ത കാര്യവും അറിഞ്ഞു.
സ്‌കൂളിൽ എത്തിയപ്പോൾ യൂണിഫോമിന്റെ കൈ അകത്തേക്ക് കേറ്റി വച്ചിട്ട് ഓവർ കോട്ട് ഇട്ട് ഒരു വിദ്യാർത്ഥിനി സ്‌കൂളിൽ നിന്നും പുറത്തു പോകുന്നത് കണ്ടിരുന്നു. നിനക്ക് ഞാൻ ഒരു പയ്യനെ ഒപ്പിച്ചു തരാം നീ എന്റെ കൂടെ ഇറങ്ങുന്നോ എന്നു ആ പെൺകുട്ടി തന്റെ മകളോടും ചോദിച്ചിരുന്നുവെന്ന് രക്ഷിതാവ് വെളിപ്പെടുത്തി. പക്ഷെ കൂടെ പോയിട്ടില്ല.
അത് ടി സി മേടിച്ച് പ്രശ്‌നങ്ങൾ നടക്കുമ്പോഴാണ് മകൾ തന്റെയടുത്ത് പറയുന്നത്. ഇതുവരെ പറഞ്ഞിട്ടില്ല. തന്റെ മകളെ സ്‌കൂളിൽ കൗൺസിലിങ്ങിന് വിധേയമാക്കിയ വിവരവും പിന്നീടാണ് അറിഞ്ഞത്. മറ്റ് രണ്ട് കുട്ടികളെയും കൗൺസിലിങ് ചെയ്തത് പിന്നീട് അറിഞ്ഞു. പക്ഷെ ഒരു രക്ഷകർത്താവ് എന്ന നിലയിൽ തന്നെ ഇക്കാര്യം സ്‌കൂൾ അധികൃതർ അറിയിച്ചിട്ടില്ല. എന്തിനാണ് ഇവർ കൗൺസിലിങ് ചെയ്തത് എന്ന് അറിയേണ്ടതുണ്ടെന്നും അവർ പറയുന്നു.
ടി സി വാങ്ങിയ ശേഷമാണ് മകൾ ഇക്കാര്യം പറയുന്നത്. രണ്ട് മൂന്ന് ആഴ്ചകൊണ്ട് തന്നെ കൗൺസിലിങ് ചെയ്യുന്നുണ്ട് എന്ന് മകൾ പറഞ്ഞു. എന്തിനാണ് കൗൺസിലിങ് ചെയ്യുന്നത് അത് ചോദിച്ചിട്ട് പറയുന്നില്ല. നമുക്ക് അറിയേണ്ടെ.
സഹപാഠികൾ ബാത്ത് റൂമിൽ വിളിച്ചുകൊണ്ട് പോകും. ലൈംഗിക താൽപര്യത്തോടെ സ്പർശിക്കുന്നത് അടക്കം പല കാര്യങ്ങൾ മകൾ നേരിട്ടു കണ്ടിട്ടുണ്ട്. ഒരു തവണ മറ്റൊരു വിദ്യാർത്ഥിനിയുമായി മകൾ വഴക്ക് ഉണ്ടാക്കി. ഒൻപതാം ക്ലാസിലെ പെൺകുട്ടിയും തന്റെ മകളും തമ്മിൽ അടിപിടിയുണ്ടായി. ഈ വിവരം അറിഞ്ഞാണ് ടി സി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും രക്ഷിതാവ് പറയുന്നു.
സ്‌കൂളിൽ വന്നത് ടി സി വാങ്ങിക്കാൻ വേണ്ടിയായിരുന്നില്ല. പരീക്ഷയുടെ പേപ്പർ ഒപ്പിടാൻ വന്നതാണ്. സ്‌കൂളിൽ വന്നപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്. ഉച്ചയ്ക്ക് രണ്ടര മണിയായിട്ടും തന്റെ മകൾ ക്ലാസിൽ കയറിയിട്ടില്ല. ഞാൻ പന്ത്രണ്ടര മണിക്ക് ഇവിടെ വന്നതാണ്. മകൾ എവിടെ എന്ന് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ് എന്നായിരുന്നു അദ്ധ്യാപകരുടെ മറുപടി.
മലയാളം മീഡിയത്തിലെ ഒറ്റ ക്ലാസിൽ കുട്ടികളില്ല. ടീച്ചറിനോട് ചോദിക്കുമ്പോൾ അവർ എവിടെയെങ്കിലും പോയിട്ട് വരും എന്നാണ് പറഞ്ഞത്. വരുമ്പോൾ ഞങ്ങൾ ക്ലാസ് എടുത്തുകൊടുക്കും എന്നാണ് പറഞ്ഞത്. രണ്ടര മണിവരെ അവിടെ നിന്നിട്ടും വന്നില്ല. പിന്നെ എവിടുന്നോ കളിച്ച് ചിരിച്ച് ഓരോന്ന് ഓരോന്നായി ക്ലാസിൽ വരുന്നു. കുട്ടികൾ എവിടെ പോയതാണെന്ന് അവർ ചോദിക്കുന്നില്ല. കൈകഴുകാൻ പോയി എന്നാണ് പറഞ്ഞത്.
കഞ്ചാവ് പൊതി കുട്ടിയുടെ ബാഗിൽ നിന്നും പിടിച്ചതായും മകൾ പറഞ്ഞു. ഒരു അദ്ധ്യാപകനാണ് പിടിച്ചതെന്ന് മകൾ പറയുന്നുണ്ട്. ബാഗ് പരിശോധിച്ചപ്പോൾ പിടിച്ചു എന്ന് പറയുന്നുണ്ട്. സാധാരണ ഒരു ബീഡിയോ മറ്റോ വലിച്ചിട്ടുണ്ടെങ്കിൽ ഇത്രയും ഒന്നും കുഴഞ്ഞ് കിടക്കത്തില്ല. വന്നപ്പോഴെ ഒരു കിറുക്കം ഉണ്ടായിരുന്നു. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോൾ എന്റെ അടുത്ത് പറഞ്ഞില്ല. അവളുടെ ഇളയ സഹോദരിയുടെ അടുത്താണ് പറഞ്ഞത്.
സീനിയർ വിദ്യാർത്ഥികൾ ഒന്നിച്ച് കഞ്ചാവ് വലിക്കുന്നുണ്ടായിരിക്കാം. മകളെയും വലിപ്പിച്ചിട്ടുണ്ടാകാം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടികളാണ് ഇങ്ങനെ ചെയ്തത്. രണ്ട് കുട്ടികളെയും ഇവിടെ നിന്നും ടിസി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയെന്നും രക്ഷിതാവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ