തിരുവനന്തപുരം: ഇസാഫ് സംഘം സംഗമം ജില്ലാതല ഉദ്ഘാടനം അഡ്വ. വി. കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒയുമായ കെ. പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച സംഘങ്ങൾക്കുള്ള പുരസ്‌കാരം അഡ്വ. എം. വിൻസെന്റ് എംഎൽഎ നൽകി.

മികച്ച സംരംഭകർക്കുള്ള ഇസാഫ് ബാങ്ക് പുരസ്‌കാരം കൗൺസിലർ ഷീജ മധു വിതരണം ചെയ്തു. ചെറുകിട നിക്ഷേപ സമാഹരണം മികച്ച രീതിയിൽ പൂർത്തീകരിച്ച ശാഖകൾക്കുള്ള പുരസ്‌കാര വിതരണം ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ മെറീന പോൾ നിർവഹിച്ചു. ഇസാഫ് ബാങ്ക് ഡയറക്ടർ തോമസ് ജേക്കബ്, മാർക്കറ്റിങ് ഹെഡ് ശ്രീകാന്ത് സി. കെ., മൈക്രോ ബാങ്കിങ് ഹെഡ് അനിത ശേഖർ, ക്ലസ്റ്റർ ഹെഡ് മനു ജയദേവൻ, ഇസാഫ് കോ ഓപ്പറേറ്റീവ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ രാജേഷ് ശ്രീധരൻപിള്ള, ഐ ടി ഹെഡ് ഗോപകുമാർ വി. മേനോൻ, ഏജൻസി ബാങ്കിങ് ഹെഡ് പ്രശാന്ത് ബി. പിള്ള, ക്ലസ്റ്റർ ഹെഡ് മിനി ജോസഫ്, ടെറിറ്ററി ഹെഡ് ഷൈനി വർഗീസ്, സോഷ്യൽ ഇനിഷ്യേറ്റീവ് മാനേജർ ഗിരീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികൾ

തൃശ്ശൂർ: തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ദാസ് കോണ്ടിനന്റിൽ വെച്ച് സംഘടിപ്പിച്ചു. 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ഇസാഫ് ബാങ്ക് എംഡി കെ. പോൾ തോമസ്, സെക്രട്ടറി ചാർട്ടേഡ് അക്കൗണ്ടന്റ് മനോജ് കുമാർ എം., സീനിയർ വൈസ് പ്രസിഡന്റ് ജിയോ ജോബ്, വൈസ് പ്രസിഡന്റ് ടി.ആർ. അനന്തരാമൻ, ജോയിന്റ് സെക്രട്ടറി മധു എ. പി., ട്രഷറർ അജിത് കൈമൾ.