- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേഷനിലെത്തുന്ന സംസാര ശേഷി ഇല്ലാത്തവർ ഇനി പ്രയാസപ്പെടണ്ട; സംസ്ഥാനത്ത് ഇതാദ്യമായി ആംഗ്യ ഭാഷ പഠിക്കാൻ കോഴിക്കോട്ടെ പൊലീസുകാർ
കോഴിക്കോട്: സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളിലും ഭിന്നശേഷി സൗഹൃദമായ രീതിയിൽ ഇരിപ്പിടങ്ങളും മറ്റ് സൗകര്യങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായോ സഹായമന്വേഷിച്ചോ എത്തുന്ന സംസാരശേഷി ഇല്ലാത്തവരോട് ആശയ വിനിമയം നടത്താൻ പൊലീസുകാർ പലപ്പോഴും പ്രയാസപ്പെടുകയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായി ആംഗ്യ ഭാഷ പഠിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട്ടെ പൊലീസുകാർ.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലെയും നാലോളം പൊലീസുകാർക്ക് ഇന്ത്യൻ സൈൻ ലാഗ്വേജിൽ പ്രാഥമിക പരിശീലനം നൽകുന്നത്. സംസാര ശേഷി ഇല്ലാത്തവരുടെ മൊഴികളും നിയമപരമായ കോടതിയിൽ തെളിവായി സ്വീകരിക്കുമെന്നരിക്കെ അവരുടെ മൊഴികൾ രേഖപ്പെടുത്തുവാൻ പൊലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. പലപ്പോഴും ഈ ഉത്തരവാദിത്തം നിർവ്വഹിക്കാൻ വിദഗ്ധരുടെ സേവനം തേടുകയാണ് പതിവ്.
ഈ പരിമിതി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ ഓരോ സ്റ്റേഷനുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലം നൽകുന്നത്. രണ്ട് ദിവസങ്ങളിലായി ജില്ലയിൽ നൂറോളം പേർക്കാണ് പരിശീലനം നൽകുന്നത്. കോഴിക്കോട് നടന്ന പരിശീലന പരിപാടി സിറ്റി പൊലീസ് കമ്മീഷണർ എ അക്‌ബർ ഉദ്ഘാടനം ചെയ്തു. ഡോ. റോഷൻ ബിജിലി കെ എൽ, എ ഉമേഷ്, നസീം എം, ലക്ഷ്മീദേവി എന്നിവർ സംസാരിച്ചു.
കോഴിക്കോട് ആരംഭിച്ച റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ജാഗ്രത സമിതി തുടങ്ങിയ പദ്ധതികളെല്ലാം വിജയം നേടുകയും പിന്നീട് സംസ്ഥാന പ്രൊജക്ട് ആയി മാറുകയും ചെയ്തിരുന്നു. ഇതുപോലെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ച് മുഴുവൻ പൊലീസ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമാകുക എന്ന ലക്ഷ്യമാണ് പൊലീസും സി ആർസിയും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിക്കുള്ളതെന്ന് പദ്ധതി കോർഡിനേറ്റർ കൂടിയായ സ്‌പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എ ഉമേഷ് പറഞ്ഞു. എബിലിറ്റി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഫാൽക്കറ്റികളും വിദ്യാർത്ഥികളും പരിശീലനത്തിന് നേതൃത്വം നൽകി.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.