- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണസംഘം ജീവനക്കാരിയുടെ പീഡനപരാതി; ഒളിവിൽ പോയ കോൺഗ്രസ് കൗൺസിലർ മുൻകൂർ ജാമ്യാപേക്ഷ നൽകി
തലശ്ശേരി: വനിത സഹകരണ സംഘം ജീവനക്കാരിയുടെ പീഡന പരാതിയിൽ കണ്ണൂർ കോർപറേഷൻ കീഴുന്ന ഡിവിഷൻ കൗൺസിലർ പി.വി. കൃഷ്ണകുമാർ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. കോൺഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡണ്ടു കൂടിയായ കൃഷ്ണകുമാർ യുവതിയുടെ പീഡന പരാതിയെ തുടർന്ന് ഒളിവിൽ കഴിയുകയാണ്. മുൻകൂർ ജാമ്യ ഹർജി 30 ന് കോടതി പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് കൃഷ്ണ കുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തിരുന്നത്. ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് നടത്തിയിരുന്നു. കൃഷ്ണകുമാറുമായി ബന്ധമുള്ളവരെയും ചോദ്യം ചെയ്തുവെങ്കിലും വിവരം ലഭിച്ചില്ല. കഴിഞ്ഞ 15ന്
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ ഓഫീസിൽ വെച്ചു മറ്റുജീവനക്കാരില്ലാത്ത സമയത്ത് കൃഷ്ണകുമാർ യുവതിയെ കടന്നുപിടിച്ചുവെന്നാണ് പരാതി.
യുവതി എതിർത്തപ്പോൾ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവതി നിലവിളിച്ചപ്പോൾ ഇയാൾ ഇറങ്ങിപ്പോയതായും എടക്കാട് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനുശേഷമാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.




