കോട്ടയം :- ഹിന്ദുക്കൾ കർക്കിടക മാസത്തിൽ ആചരിക്കുന്ന ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തുന്ന സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

പ്രകൃതി സംരക്ഷണ ദിനത്തിന്റെയും തീർത്ഥാടക സുരക്ഷയുടെയും, കെഎസ്ആർടിസിയുടെ നഷ്ടം പരിഹരിക്കലിന്റെയും പേര് പറഞ്ഞ് ഹിന്ദുക്കൾ വിശേഷ ദിവസങ്ങളിൽ നടത്തിവരുന്ന ആചാരപരവും അനുഷ്ഠാനപരവുമായ കാര്യങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തുകയാണ്,

വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്‌കീം എൻഎസ്എസ് ക്യാമ്പ് നടത്താൻ കർക്കിടക വാവുബലി ദിവസം തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ. 82/DGE/ DGH/HSE/HSS/ 2022 നമ്പർ ഉത്തരവ് പുറപ്പെടുവിച്ച കഴിഞ്ഞു.

നാഷണൽ സർവീസ് സ്‌കീം 2021 ഡിസംബറിൽ നടത്തിയ സപ്ത ദിന സഹവാസക്യാമ്പിൽ തയ്യാറാക്കിയ സീഡ് ബോളുകൾ വിതയ്ക്കൽ നടത്തണമെന്നാണ് ഉത്തരവിട്ടത്. അതിനായി തിരഞ്ഞെടുത്തത് ഹിന്ദുക്കളുടെ ആചാരപ്രാധാന്യമുള്ള കർക്കിടക വാവ് ബലി ദിനം ആണെന്നതാണ് വിരോധാഭാസം .

ഹിന്ദുക്കൾ പിതൃക്കൾക്ക് മോക്ഷ പ്രാപ്തിക്കായി ബലിതർപ്പണവും വിവിധ ചടങ്ങുകളും നടത്തുന്നത് ഈ പുണ്യ ദിനത്തിലാണ്. ടി ദിനത്തിൽ തന്നെ എൻഎസ്എസ് ക്യാമ്പ് സംഘടിപ്പിച്ചാൽ ഹിന്ദു കുട്ടികൾക്ക് കർക്കിടക വാവുബലി ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതെ വരും. ഇത് ഹിന്ദു കുട്ടികളോടുള്ള നീതി നിഷേധവും, ആരാധന സ്വാതന്ത്ര്യ നിഷേധവുമാണ്.

നാലമ്പല യാത്രയ്ക്കും വിശേഷദിനങ്ങളിൽ ksrtc നടത്തുന്ന ആരാധനാലയ യാത്രകൾക്കും 30%അധിക യാത്രനിരക്ക് വാങ്ങുന്നതിനും തീരുമാനിച്ചിരിക്കുന്നു,
നാലമ്പലയാത്രയ്ക്ക് ഇത്തരവാഹനങ്ങളിൽ എത്തുന്നവരെ തടഞ്ഞുവയ്ക്കുകയും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നു ദേവസ്വം ബോർഡ്, ksrtc യിൽ എത്തുന്ന തീർത്ഥാടകർക്ക് സുഗമമായ ദർശനംസാധ്യമാക്കുകയും ചെയ്യുന്നു,.ഇത് തീർത്ഥാടകരിൽ തരംതിരിവും, വിവേചനവും സൃഷ്ടി ക്കുന്ന നടപടിയാണ്.

തീരദ്ദേശങ്ങളിൽ ബലിതർപ്പണത്തിന് ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാരും,പൊലീസ് ഡിപാർട്ടുമെന്റും, തീർത്ഥാടക സുരക്ഷയാണ് ഇതിന് കാരണമായി പറയുന്നത്. ഇതെല്ലാം തന്നെ ഹിന്ദുക്കളുടെആചരണങ്ങൾക്കെതിരെയുള്ള കടന്നുകയറ്റം ആണെന്ന് ഈ.എസ്. ബിജു കുറ്റപ്പെടുത്തി.ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ഹിന്ദുക്കളെ പീഡിപ്പിക്കുന്നത് നീതിയല്ലെന്ന് സർക്കാരിനെ ഓർമ്മപ്പെടുത്തുകയാണ്.

സർക്കാരിന്റെ ഹിന്ദുവിരുദ്ധ നടപടികൾ സർവ്വസീമകളും ലംഘിച്ച് മുന്നോട്ടുപോകുന്നത് ഹിന്ദുക്കളിൽ കടുത്ത അമർഷത്തിനും, പ്രതിഷേധത്തിനും കാരണമാകും എന്നും ഈ. എസ്. ബിജു മുന്നറിയിപ്പ് നൽകി.