കൊച്ചി: ബിസിനസിലെ സാമ്പത്തിക പ്രൊഫണലുകളുടേയും അക്കൗണ്ടന്റുമാരുടേയും കൂട്ടായ്മയായ ഐഎംഎ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ്) സംഘടിപ്പിക്കുന്ന സ്റ്റുഡന്റ് ലീഡർഷിപ്പ് കോൺഫറൻസ് കൊച്ചിയിൽ നടന്നു. നിങ്ങളുടെ ഭാവിയുടെ പുനർവിഭാവനം, പുനർവിചിന്തനം, പുനർനിർമ്മാണം എന്നതായിരുന്നു ഈ വർഷത്തെ കോൺഫറൻസ് പ്രമേയം. ഫിനാൻസ്, അക്കൗണ്ടിങ് പ്രൊഫഷനുകളിൽ തങ്ങളുടെ കരിയർ ആരംഭിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യയിലെമ്പാടുമുള്ള വിദ്യാർത്ഥികൾ കോൺഫറൻസിൽ ഒത്തുചേർന്നു. ഇന്ന് വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾ യഥാർത്ഥത്തിൽ പ്രൊഫഷണൽ തൊഴിലുകളുടെ മുതൽക്കൂട്ടാണെന്നും വരാനിരിക്കുന്ന കാര്യങ്ങൾക്കായി അവരെ ശാക്തീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഐഎംഎയിലെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹനാദി ഖലൈഫ് പറഞ്ഞു.

വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പുതുതലമുറയിലുള്ള റിക്രൂട്ടർമാർ ഈ പാതയിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രതിഭകളെ തിരഞ്ഞെടുക്കുമ്പോൾ അവർ ഏതുതരം വൈദഗ്ധ്യം തേടുന്നു എന്നതിനെക്കുറിച്ചുമായിരുന്നു പാനൽ പ്രധാനമായും ചർച്ച ചെയ്തെന്ന് ഐഎസ്ഡിസി സ്ട്രാറ്റജി ആൻഡ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. വിവിധ മാർഗങ്ങളിലൂടെ കമ്പനികൾ സിഎഫ്ഒ സ്ഥാനാർത്ഥികൾക്ക് ആവശ്യമായ നൈപുണ്യം നേടുന്നതിനെക്കുറിച്ചും ചർച്ച ചെയ്തെന്ന് മൈൽസ് എജ്യുക്കേഷൻ സീനിയർ മാനേജർ ഉത്തം പൈ പറഞ്ഞു.

ഇന്ത്യയിലെ 30 കോളേജുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി 300 ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. യുവാക്കളായ വിദ്യാർത്ഥികൾക്കും ഭാവി പ്രൊഫഷണലുകൾക്കും തൊഴിൽ മേഖലയിലെ ട്രെൻഡുകളും വിജയകരമായ കരിയർ ആരംഭിക്കുന്നതിന് ആവശ്യമായ കഴിവുകളും മനസിലാക്കിക്കൊടുക്കുന്ന രീതിയിലായിരുന്നു ഐഎംഎ സംഘടിപ്പിച്ച പരിപാടി.

അക്കൗണ്ടിംഗിലും ഫിനാൻസിംഗിലും എങ്ങനെ മികച്ച പുരോഗതി കൈവരിക്കാമെന്ന് പഠിക്കാനും നെറ്റ് വർക്ക് ചെയ്യാനും കണക്ട് ചെയ്യാനുമുള്ള മികച്ച അവസരമൊരുക്കുകയായിരുന്നു ഈ പരിപാടിയിൽ. അക്കൗണ്ടിങ്, ഫിനാൻസ് പ്രൊഫഷണലുകൾക്ക് ആവശ്യമായ വൈദഗ്ധ്യത്തെക്കുറിച്ചും അവർക്ക് ബിസിനസ്സ് മിടുക്ക്, നേതൃത്വം, പ്രവചനം, ആശയവിനിമയം, മാനേജ്‌മെന്റ്, പുതിയ സാങ്കേതികവിദ്യ തുടങ്ങിയവയിൽ എങ്ങനെ വൈദഗധ്യം നേടാമെന്നും ചർച്ച ചെയ്തു.ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്, ചാണക്യ ബിസിനസ് സ്‌കൂൾ (സ്വർണ്ണ സ്‌പോൺസർമാർ) എന്നിവയ്‌ക്കൊപ്പം ഐഎസ്ഡിസി, മൈൽസ് എഡ്യൂക്കേഷൻ (പ്ലാറ്റിനം സ്‌പോൺസർമാർ) എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.