- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂരിൽ അഴീക്കോട് സ്വദേശിയായ സ്വകാര്യബസ് ക്ളീനറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് മൂന്നു നിരത്തെ ചെറുവക്കോടൻ ഹൗസിൽ സി.എച്ച്.പ്രേമരാജനെ (64)യാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെ കണ്ണൂർ നഗരത്തിലെ പാറക്കണ്ടിക്കടുത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
പരേതരായ മുടിക്കാരൻ കണ്ണൻ - ശാരദ ദമ്പതികളുടെ മകനാണ് ആർ.ബി.ടി.ബസ്സ് ക്ലീനറാണ് മരണമടഞ്ഞ പ്രേമരാജൻ. സഹോദരങ്ങൾ: വനജ, പങ്കജാക്ഷി, പരേതരായ ചന്ദ്രമതി, ശശിധരൻ, കമല, സരോജിനി.കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Next Story




