കണ്ണൂർ: മാധ്യമപ്രവർത്തകൻ കെ. എം ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കട്ടരാമനെ നിയമിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് പ്രക്ഷോഭത്തിലേക്ക്.

ഇതിന്റെ മുന്നോടിയായി ശനിയാഴ്ച കേരള മുസ്ലിം ജമാഅത്തും പോഷക സംഘടനകളും ചേർന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്കും ജില്ലാ കലക്‌റേറ്റുകളിലേക്കും മാർച്ച് നടത്താൻ തീരുമാനിച്ചതായി ജില്ലാ വൈസ് പ്രസിഡണ്ട് എൻ.അബ്ദുല്ലത്തീഫ് സഅദി പഴശ്ശിമാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ നേരിടുന്ന ആളെ ധൃതി പിടിച്ച് കലക്ടറായി നിയമിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എക്സിക്യുട്ടീവ് മജിസ്േ്രടട്ടിന്റെ അധികാരമുള്ള കലക്ടറായി കൊലക്കേസ് പ്രതിയായ ശ്രീറാം വെങ്കിട്ട റാമിനെ നിയമിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കലക്ടേറ്റ് മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി.അബൂബക്കർ മുസ്ലിയാർ ഉൽഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ സിക്രട്ടറി എം.കെ.ഹമീദ്, കെ.എം' അബ്ദുല്ലക്കുട്ടി ബാഖവി, നിസാർ അതിരകം, ശംസീർ കടാങ്കോട് എന്നിവരും പങ്കെടുത്തു.