- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ഒപ്പം താമസിപ്പിച്ച് 30 വയസ്സകാരി; എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കടത്തിക്കൊണ്ടുപോയത് ഭർത്താവും രണ്ട് കുട്ടികളുമുള്ള അയൽവാസിയായ യുവതി: വാടക വീടെടുത്ത് താമസിപ്പിച്ച് ലൈംഗികാതിക്രമം: യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
വിജയവാഡ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്ത കേസിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. 15 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 30കാരിയാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയും ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതിയാണ് അറസ്റ്റിലായത്. ഇരുവരേയും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിലെ ബാലനഗറിൽനിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജൂലായ് 19-ാം തീയതി മുതലാണ് എട്ടാംക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് സന്ധ്യയോടെ വീട്ടിൽനിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ കുട്ടിക്കായി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരം ഒന്നിച്ചാണ് നാടുവിട്ടതെന്ന് മനസ്സിലായി.
പ്രത്യേകസംഘത്തെ നിയോഗിച്ചാണ് പൊലീസ് കേസിൽ അന്വേഷണം നടത്തിയത്. ചൊവ്വാഴ്ചയാണ് യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടിൽ കഴിയുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി നേരത്തെയും 15-കാരനെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ വീട്ടിൽവച്ചാണ് പലതവണ കുട്ടിയെ ചൂഷണം ചെയ്തത്. തുടർന്ന് 15-കാരനോടൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനും പ്രതി ആഗ്രഹിച്ചു. ഇതോടെയാണ് കുട്ടിയുമായി നാടുവിട്ട് മറ്റൊരിടത്ത് താമസിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ