- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ 12കാരിയെ റോഡരികിലെ പൊന്തക്കാട്ടിൽ കണ്ടെത്തി; തലപൊട്ടി ചോരയൊലിച്ച് അബോധാവസ്ഥയിലായ പെൺകുട്ടിയെ കണ്ടത് വഴിയാത്രക്കാരൻ: കുട്ടിയെ കാണാതായത് എങ്ങനെയെന്നതിൽ ദുരൂഹത: അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം: വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ റോഡരികിലെ പൊന്തക്കാട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി. 12 വയസ്സുകാരിയെ ആണ് വെമ്പായത്തെ റോഡരികിൽ തല പൊട്ടി ചോരയൊലിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ ആണ് പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് വെമ്പായം പെരുമ്പൂരിലെ റോഡരികിലെ പൊന്തക്കാട്ടിൽ നിന്നും പെൺകുട്ടിയെ ചോരയൊലിച്ച് അവശ നിലയിൽ കണ്ടെത്തിയത്. റോഡരികിലെ പൊന്തക്കാട്ടിൽനിന്ന് എന്തോ ഞെരക്കം കേട്ടുനോക്കിയ വഴിയാത്രക്കാരനാണ് പെൺകുട്ടിയെ ആദ്യം കണ്ടത്. ഉടൻ തന്നെ ഇയാൾ സമീപത്തെ വീട്ടിലെ സ്ത്രീകളെ വിളിച്ചുവരുത്തുകയും ഇവർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
അതേസമയം റോഡരികിൽ കണ്ടെത്തിയ പെൺകുട്ടിയെ കാണാനില്ലെന്ന പരാതി കഴിഞ്ഞദിവസം പൊലീസിന് ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നത്. പൊലീസ് രാത്രി മുതൽ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. തുടർന്ന് രാവിലെയും അന്വേഷണം തുടരുന്നതിനിടെയാണ് പരിക്കേറ്റനിലയിൽ പെൺകുട്ടിയെ റോഡരികിൽനിന്ന് കണ്ടെത്തിയത്.
എന്നാൽ എങ്ങനെയാണ് പെൺകുട്ടി വീട്ടൽ നിന്നും കാണാതായതെന്ന് ഇനിയും വ്യക്തമല്ല. പൺകുട്ടിയെ കാണാതായത് എങ്ങനെയാണെന്നോ എന്താണ് സംഭവിച്ചതെന്നോ പരോലിസിനും വ്യക്തതയില്ല. സംഭവത്തിൽ അടിമുടി ദുരൂഹതയുള്ളതിനാൽ വട്ടപ്പാറ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
മറുനാടന് മലയാളി ബ്യൂറോ