കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാല ശൂരനാട് വടക്ക് അറുപത്, അറുപത്തൊന്ന്, എഴുപത്താറ് എന്നി അംഗൻവാടികളുടെ സഹകരണത്തോടെ കൗമാരപ്രായകർക്ക് വിടരട്ടെ നാളെയുടെ വസന്തങ്ങളായി എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും പോസ്റ്റർ പ്രദർശനവും നടത്തി.76-ാം നമ്പർ അംഗൻവാടി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റർ പ്രദർശനം ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുനിത ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ബ്ലസൻ പാപ്പച്ചൻ, മുഖ്യ പ്രഭാഷണം നടത്തി.ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് ഓഫീസിലെ വനിത സിവിൽ എക്‌സൈസ് ഓഫിസർ എ ഷീബ ക്ലാസ് നയിച്ചു. എച്ച്.ഷീല,എം.നിസാമുദ്ദീൻ, ലത്തീഫ് പെരുംകുളം,,ജെ.നജ്മ
ഫിദ ഫാത്തിമ, എന്നിവർ പ്രസംഗിച്ചു.

കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച്ബോധവൽക്കരണം നടത്തുക,മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം ഗ്രന്ഥശാല പരിധിയിൽ പ്രചരിപ്പിക്കുക,ലഹരി സൃഷ്ടിക്കുന്ന വിപത്തുകളെ കുറിച്ചുള്ള ധാരണ പൊതു സമൂഹത്തിലും രക്ഷകർത്താക്കളിലും വളർത്തി എടുക്കുക , ലഹരിക്കെതിരെയുള്ള പ്രചരണ പ്രവർത്തനങ്ങളിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുക, ലഹരി വസ്തുക്കളെ കുറിച്ചും അത് ആരോഗ്യ ഘടനയിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുമുള്ള ശരിയായ അറിവ് പകർന്ന് നൽകുക, പ്രലോഭനങ്ങൾ വഴിയും അജ്ഞത വഴിയുമുള്ള ലഹരിയിലേക്കുള്ള ചേക്കേറൽ നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് മിഴി ഗ്രന്ഥശാല