ർഷം തോറും നൽകി വരാറുള്ള ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡിനായി സംരംഭകരിൽ നിന്നും ബിസിനസുകളിൽ നിന്നുമുള്ള ഓൺലൈൻ നോമിനേഷനുകൾ ഇപ്പോൾ സ്വീകരിക്കുന്നു. 2020-21 സാമ്പത്തിക വർഷത്തിലെ 100 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള സ്റ്റാർട്ടപ്പുകൾ എസ് എം ഇ കൾ എന്നിവയ്ക്ക് 11 മത് കാവിൻകെയർ-എംഎംഎ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡിനായി https://ckinnovationawards.in/ എന്ന ലിങ്കിൽ അപേക്ഷിക്കാം അല്ലെങ്കിൽ ആവശ്യമായ വിശദാംശങ്ങൾ സഹിതം - 91 97899 60398 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകാം. നോമിനേഷൻ സ്വീകരിക്കുന്ന അവസാന തീയതി 01 ഓഗസ്റ്റ് 2022 ആണ്.

ചെന്നൈ ആസ്ഥാനമായുള്ള എഫ് എം സി ജി കൂട്ടായ്മയായ കാവിൻകെയറും മദ്രാസ് മാനേജ്‌മെന്റ് അസോസിയേഷനും (എംഎംഎ) ചേർന്ന് സംരംഭകരെ അവരുടെ ഉൽപ്പന്നത്തിന്റെ/സേവനത്തിന്റെ സ്‌കേലബിളിറ്റി, സുസ്ഥിരത, ജനങ്ങൾക്കുള്ള പ്രയോജനം എന്നിവയുടെ പ്രത്യേകതകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. വിജയികൾക്ക് മെന്ററിങ്, ഐപി അക്വീസിഷൻ , ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ഉള്ള നെറ്റ്‌വർക്കിങ് അവസരങ്ങൾ എന്നിവയ്ക്കുള്ള പിന്തുണയ്‌ക്കൊപ്പം ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് ആയും ലഭിക്കും.

''ഞങ്ങളുടെ വാർഷിക ഇന്നൊവേഷൻ അവാർഡുകൾ പ്രഖ്യാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. അർത്ഥവത്തായതും ശ്രദ്ധേയവുമായ നൂതനാശയങ്ങൾ മുന്നോട്ട് കൊണ്ടുവരുന്ന മനസ്സുകളെ കണ്ടെത്തുന്നത് ശരിക്കും സന്തോഷകരമായ ഒരു അനുഭവമാണ്. ഈ വർഷത്തെ നോമിനേഷനുകൾ അറിയുന്നതിന് ഞങ്ങളും ആവേശത്തിലാണ്.വർഷങ്ങളായി ഞങ്ങൾക്ക് ലഭിച്ച വലിയ പിന്തുണ കണക്കിലെടുക്കുമ്പോൾ, 100 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളെ ഉൾപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചതിനാൽ ഈ വർഷത്തെ ചിന്നികൃഷ്ണൻ ഇന്നൊവേഷൻ അവാർഡ് ചടങ്ങുകളും ഗംഭീരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ടുള്ള ഒരു ആവേശകരമായ യാത്രയ്ക്കായി ഞങ്ങൾ കാത്തിരിക്കുന്നു, ഒപ്പം ബിസിനസ്സിലെ മികച്ച വ്യക്തിത്വങ്ങളെ വെളിച്ചത്തുകൊണ്ടുവരികയും ചെയ്യുന്നു.മുമ്പത്തെ എല്ലാ അവാർഡ് പ്രോപ്പർട്ടികൾക്കും ഞങ്ങൾക്ക് മികച്ച പ്രതികരണം ലഭിച്ചു, ഈ വർഷവും അതുപോലെ തന്നെ ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈയവസരത്തിൽ സി കെ രംഗനാഥൻ പറഞ്ഞു.