- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ ജീവനക്കാരിക്കെതിരെ പീഡന ശ്രമം; കണ്ണൂർ കൗൺസിലറുടെ മുൻകൂർ ജാമ്യഹർജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും
തലശേരി: എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സഹകരണ സൊസൈറ്റി ജീവനക്കാരിയായ ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതിയായ കണ്ണൂർ കോർപറേഷൻ കിഴുന്നവാർഡിലെ കൗൺസിലർ പി.വി കൃഷ്ണകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി ഓഗസ്റ്റ് രണ്ടിലേക്ക് പരിഗണിക്കാനായി മാറ്റി. ജില്ലാസെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ മുൻപാകെ പരിഗണിച്ച ഹരജിയിലാണ് നടപടി. എടക്കാട് പൊലീസ് പരാതിക്കാരനെ അറസ്റ്റു ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണകുമാറിനായി മുൻകൂർ ജാമ്യഹരജി സമർപ്പിച്ചത്.
ഇതിനിടെ ആരോപണവിധേയനായ കൗൺസിലർ ഇപ്പോഴുംഒളിവിലാണ്. ഇയാളെ നേരത്തെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും കോൺഗ്രസ് പുറത്താക്കിയിരുന്നു. എന്നാൽ കൗൺസിലർ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നാണ് എൽ.ഡി. എഫും ജനാധിപത്യമഹിളാ അസോ. നേതാക്കളും ആവശ്യപ്പെടുന്നത്. ഇക്കാര്യംചൂണ്ടിക്കാട്ടികൊണ്ടു വരും ദിനങ്ങളിൽ കോർപറേഷൻ കാര്യാലയത്തിന് മുൻപിൽ പ്രതിഷേധ സമരം നടത്താൻ ഒരുങ്ങുകയാണ് കോർപറേഷനിലെ പ്രതിപക്ഷവും ഇടതു മഹിളാംഘടനകളും. ഇതിനിടെ കുറ്റാരോപിതനായ കൗൺസിലർ തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരം പ്രചരിക്കുന്നുണ്ട്. മുൻകൂർ ജാമ്യം കോടതി തള്ളിക്കളഞ്ഞാൽ ഇയാൾ കോടതിയിൽ കീഴടങ്ങിയേക്കും. ഇതുവരെ കാത്തുനിൽക്കുകയാണ് എടക്കാട് പൊലിസ്.
കണ്ണൂർ കോർപറേഷൻ കിഴുന്ന വാർഡ് കൗൺസിലറായ കൃഷ്ണകുമാറിനെതിരെ കഴിഞ്ഞ 15-നാണ് ആരോപണമുയരുന്നത്. കോൺഗ്രസ് നിയന്ത്രിത സൊസൈറ്റിയിൽ മുൻജീവനക്കാരനും ഇപ്പോൾ ഭരണസമിതി ഭാരവാഹികൂടിയായ ഇയാൾ ആരുമില്ലാത്ത സമയത്ത് രഹസ്യമുറിയിലേക്ക് വിളിച്ചുവരുത്തി യുവതിയെ പുറകിൽ നിന്നുംകെട്ടിപ്പിടിക്കുകയും രഹസ്യഭാഗങ്ങളിൽസ്പർശിക്കുകയും ലൈംഗികചൂഷണത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി.
കൃഷ്ണകുമാറിന്റെ പിടിയിൽ നിന്നും ബഹളമുണ്ടാക്കി കുതറിയോടിയ യുവതിപിന്നീടാണ് പൊലിസിൽ പരാതി നൽകിയത്. സംഭവത്തിനു ശേഷം മനോവിഷമത്താൽ ഈക്കാര്യം പുറത്തുപറയാതിരുന്ന യുവതിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു ഭർത്താവും ബന്ധുക്കളും അന്വേഷണം നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ഭർത്താവ് പൊലിസിൽപരാതി നൽകിയത്.ഇതിനെ തുടർന്ന് പൊലിസ് സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ യുവതിയുടെ പരാതി വസ്തുതാപരമാണെന്നു വ്യക്തമാവുകയും കൗൺസിലർക്കെതിരെ കേസെടുക്കുകയുമായിരുന്നു. പൊലിസ് അറസ്റ്റു ചെയ്യാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് കൃഷ്ണകുമാർ നാട്ടിൽ നിന്നും മുങ്ങുന്നത്.




