- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെന്നിഫർ ലോപസിന്റെ നാലാം വിവാഹം എത്രനാൾ നിലനിൽക്കും ? അധികം ആയുസ്സില്ലെന്ന് ആദ്യ ഭർത്താവ്; പോപ്പ് സ്റ്റാർ ആദ്യം കെട്ടിയ ഹോട്ടൽ വെയ്റ്റർ ജെന്നിഫറുടെ അരാജകമായ ലൈംഗിക ജീവിതം തുറന്നു പറയുന്നു
മൂന്ന് വിവാഹബന്ധങ്ങൾ തകർന്നതിനുശേഷം 53 കാരിയായ പോപ്പ്സ്റ്റാർ ജെന്നിഫർ ലോപസ് ബെൻ അഫ്ളീക്കിനെ വിവാഹം ചെയ്തപ്പോൾ അത് ആത്മാവിന്റെ കുട്ടുകാരനോടൊപ്പം ചേരുന്നതാണെന്നായിരുന്നു പോപ്പ്സ്റ്റാർ പറഞ്ഞത്. മനസ്സും ശരീരവും മത്രമല്ല, പ്രണയതീവ്രതയിൽ പേരുകൾ പോലും ഒന്നാക്കി മറ്റി അന്ന് താരം. തന്റെയും, ഓസ്‌കാർ അവാർഡ് ജേതാവായ ഭർത്താവ് ബെൻ അഫ്ളീക്കിന്റെയും പേരുകൾ ചേർത്ത് ഇനിമുതൽ തങ്ങളെ ഒരു മിച്ച് ബെന്നിഫർ എന്ന് അറിയപ്പെടും എന്നായിരുന്നു താരത്തിന്റെ പ്രണയതീവ്രത വഴിഞ്ഞൊഴുകിയ വാക്കുകൾ.
എന്നാൽ, എന്നന്നേക്കുമായി ജെന്നിഫർ ലോപസിന്റെ ആത്മാവിൻ പുസ്തകത്താളിൽ എഴുതിച്ചേർത്ത് പേറ് ബെൻ അഫ്ളീക്കിന്റേത് മാത്രമല്ലെന്നാൺ' ഹോളിവുഡിന്റെ മഞ്ഞവെളിച്ചത്തിൽ നിന്നൊക്കെ അകന്നു മാറി മറ്റൊരിടത്തിരുന്ന് ഒരാൾ പറയുന്നത്. തന്നോടും ജന്നിഫർ ഇത്തരത്തിലുള്ള പ്രണയവചനങ്ങൾ ധാരാളം പറഞ്ഞിട്ടുണ്ട് എന്ന് പറയുന്ന ഒജാനി നോവ എന്ന് ഈ മനുഷ്യനായിരുന്നു ജന്നിഫർ ലോപസിന്റെ ആദ്യ ഭർത്താവ്.
മൂന്ന് ഭർത്താക്കന്മാർക്കും, അഞ്ച് വിവാഹനിശ്ചയങ്ങൾക്കും മുൻപ് അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന തന്നോട് അവർ പറഞ്ഞത് അവരുടെ ജീവിതത്തിലെ ഒരേയൊരു പുരുഷൻ താനായിരിക്കുമെന്നായിരുന്നു എന്നും ഒജാനി നോവ പറയുന്നു. ബെന്നിന് എല്ലാ ആശംസകളും നേരുന്നുവെങ്കിലും, ഈ ബന്ധം അധികകാലം തുടരുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും ഒജാനി പറയുന്നു. ആദ്യരാത്രിയിൽ, എന്നോടൊപ്പം എന്നുമുണ്ടാകുമെന്ന് പറഞ്ഞ അതേ പ്രണയാതുരതയോടെ ജെന്നിഫർ, അതേ വാക്കുകൾ ബെന്നിനോടും പറഞ്ഞിട്ടുണ്ടാകും എന്നും നോവ കൂട്ടിച്ചേർത്തു.
48 കാരനായ ഒജാനി സാധാരണയായി ജെന്നിഫർ ലോപസുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാൻ ഇഷ്ടമില്ലാത്ത വ്യക്തിയാണ്. 1998 - ൽ ഇവർ വിവാഹമോചനം നേടിയെങ്കിലും പിന്നെയും ഒരുപാടു നാൾ ഇവർ സുഹൃത്തുക്കളായി തുടർന്നിരുന്നു. ദരിദ്രനായ ഹോട്ടൽ വെയിറ്റർ എന്ന് തന്നെ പുച്ഛിച്ചതിനാലാണ് ഇപ്പോൾ കാര്യങ്ങൾ പറയുന്നത് എന്നും നോവ പറയുന്നു. ക്യുബയിൽ നിന്നും പതിനഞ്ചാം വയസ്സിൽ നാടുവിട്ട് അമേരിക്കയിൽ എത്തിയ നോവ പറയുന്നത് താൻ ജെന്നിഫറുടെ മാസ്മരിക വലയത്തിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു എന്നാണ്.
താൻ അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായിരുന്നു ജെൻ എന്ന് അയാൾ പറയുന്നു. അവർക്ക് അത്യാവശ്യം പ്രശസ്തി ഉള്ളപ്പോൾ തന്നെയായിരുന്നു അവരുമായി പ്രണയത്തിലായത്. എന്നാൽ, വിവാഹ സമയമായപ്പോഴേക്കും അവർ ഒരു മെഗാ സ്റ്റാർ ആയിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള തന്റെ ജീവിതം, ബെന്നിനെ പോലെ നല്ലൊരു മനുഷ്യൻ അനുഭവിക്കാൻ ഇടവരരുതെന്ന ആഗ്രഹം കൊണ്ടുകൂടിയാണ് എല്ലാം തുറന്ന് പറയുന്നതെന്നും നോവ പറയുന്നു.
ക്യുബയിൽ നിന്നും അനധികൃതമായി അമേരിക്കയിൽ എത്തി തെരുവുകളിൽ കാറുകൾ കഴുകിയും, റെസ്റ്റോറന്റുകളിൽ വെയിറ്റർ ജോലി ചെയ്തും മോഡലിങ് രംഗത്ത് എത്തി ഏറെ ശോഭിച്ച വ്യക്തിയാണ് ഒജാനി നോവ. ഒരു റിയാലിറ്റി ഷോക്ക് ഇടയിലായിരുന്നു ജെന്നിഫറിനെ കണ്ടു മുട്ടുന്നത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു 1997-ൽ അവർ വിവാഹം കഴിച്ചത്. കുട്ടികൾ വേണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്ന് നോവയോടെ ജെന്നിഫർ പറഞ്ഞത്, കുട്ടികൾ ജനിക്കുന്നത് തന്റെ കരിയറിന് വിഘാതമാകും എന്നായിരുന്നു അത്രെ.
പിന്നീട് ലോസ് ഏഞ്ചലസിലെ നൈറ്റ് ക്ലബ്ബിന്റെ മേൽനോട്ടക്കാരനായി ഒജാനി നോവ ചുമതലയേറ്റെടുത്ത സമയത്ത് ജെന്നിഫർ ഒരു ആല്ബത്തിന്റെ ജോലിയുമായി ന്യുയോർക്കിലേക്ക് പോയി. അവിടെ റാപ്പർ സീൻ കോംബ്സുമായുള്ള ജന്നിഫറിന്റെ ചിത്രങ്ങൾ കണ്ടതാൻ എന്തിനാണ് അയാൾക്കൊപ്പം കറങ്ങുന്നത് എന്ന് ചോദിച്ചപ്പോൾ , താൻ എന്തിന് അസൂയപ്പെടണം എന്ന മറു ചോദ്യമായിരുന്നത്രെ ജെന്നിഫറിന്റെ പ്രതികരണം. ഇതോടെയായിരുന്നു ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
പിന്നീട് 1998-ൽ വിവാഹമോചനം നേടിയ ശേഷം ജെന്നിഫർ റാപ്പർ സീൻ കോംബ്സുമായി പ്രണയജീവിതം ആരംഭിച്ചു. അയാളിൽ നിന്നു പിരിഞ്ഞ ശേഷമായിരുന്നു ഗായകൻ ക്രിസ് ജുഡുമായുള്ള വിവാഹം. ചുരുങ്ങിയത് ഏഴോ എട്ടോ തവണ വിവാഹം ചെയ്യുന്ന വിഭാഗത്തിൽ പെട്ട വ്യക്തിയാണ് ജെന്നിഫർ എന്ന് നോവ പറയുന്നുൽ ഒരാളെ കൊണ്ട് അവർ സംതൃപ്തി അണയില്ല. തന്റെ തൊഴിലിൽ എങ്ങനെ മുന്നോട്ട് പോകണം എന്നത് നന്നായി അറിയാവുന്ന വ്യക്തിയാണ് ജെന്നിഫർ,
അതുകൊണ്ടാണ് മൂന്ന് പതിറ്റാണ്ട് കാലവും തിളങ്ങി നിൽക്കാൻ കഴിഞ്ഞത്. അതുപോലെ സ്വകാര്യ ജീവിതത്തിലും എല്ലാം തനിക്കനുകൂലമാക്കാൻ അവർക്ക് നന്നായി അറിയാമെന്നും ആദ്യ ഭർത്താവ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ