കൊച്ചി: കാർഷികമേഖല നേരിടുന്ന ആനുകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും നിയമനടപടികളും പ്രക്ഷോഭപരിപാടികളും ശക്തിപ്പെടുത്തുന്നതിനുമായി ഇൻഫാം ദേശീയ സമിതി ഇന്ന് (ഞായർ) കൊച്ചിയിൽ ചേരുന്നു.

രാവിലെ 10.30ന് പാലാരിവട്ടം പി.ഒ.സി.യിൽ ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ദേശീയ രക്ഷാധികാരി മാർ റെമീജിയസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആനുകാലിക കാർഷിക പ്രശ്നങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണവും ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി വിഷയാവതരണവും നടത്തും. ദേശീയ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ കർഷകപ്രമേയം അവതരിപ്പിക്കും. ചിങ്ങം ഒന്നിന് ഇൻഫാം സംസ്ഥാനത്തു പ്രഖ്യാപിച്ചിരിക്കുന്ന കർഷക കരിദിനാചരണത്തിന്റെ വിശദമായ രൂപരേഖയും ബഫർസോൺ, പരിസ്ഥിതിലോല, വന്യജീവി അക്രമണ വിഷയങ്ങളിൽ കർഷകപ്രക്ഷോഭ നിയമ തുടർനടപടികളും ദേശീയസമിതി ചർച്ചചെയ്യും.

കാർഷികപ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇൻഫാമിന്റെ സംഘടനാപ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാക്കേണ്ടതിന്റെ ഭാഗമായി ഇൻഫാം ദേശീയ സംസ്ഥാന സമിതിയംഗങ്ങളും കാർഷിക ജില്ലാ ഭാരവാഹികളും സമ്മേളനത്തിൽ പങ്കുചേരണമെന്ന് ജനറൽ സെക്രട്ടറി ഫാ.ജോസഫ് കാവനാടി അറിയിച്ചു.