- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക പ്രശ്നങ്ങൾ: രാഷ്ട്രീയ കിസാൻ മഹാ സംഘ് രണ്ടാംഘട്ട കർഷക പ്രക്ഷോഭത്തിലേക്ക്
കൊച്ചി: ബഫർസോൺ, ഇ എസ് എ, വന്യമൃഗശല്യം, കാർഷികോൽപ്പന്നങ്ങളുടെ വിലയില്ലായ്മ, കർഷക പെൻഷൻ അട്ടിമറി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടും ജപ്തി, ലേല, റവന്യൂ റിക്കവറി നടപടികൾ നിർത്തിവയ്കണമെന്നാവശ്യപ്പെട്ടുകൊണ്ടും രാഷ്ട്രീയ കിസാൻ മഹാ സംഘ് രണ്ടാം ഘട്ട കർഷക സമരത്തിലേക്ക് നീങ്ങുന്നു.
ആദ്യ ഘട്ടത്തിൽ സെക്രട്ടറിയേറ്റും മാർച്ചും ഉപവാസവും നടത്തിയ ശേഷവും ഗവൺമെന്റ് കാർഷിക മേഖലയിലെ വിഷയങ്ങൾ ഗൗരവതരമായിട്ടെടുത്ത് പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തതിനാലാണ് രാഷ്ട്രീയ കിസാൻ മഹാസംഘ് വീണ്ടും രണ്ടാംഘട്ട സമരത്തിനൊരുങ്ങുന്നത്.ഇന്ന് (31/7/ 22) ഞായറാഴ്ച രാവിലെ 11.30 മണിക്ക് എറണാകുളം ഇടപ്പള്ളി വിവി ടവറിൽ പ്രവർത്തിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്ന സംസ്ഥാനഭാരവാഹികളുടെ സമ്മേളനം സമര പരിപാടികൾക്ക് രൂപം നൽകും.
നാഷണൽ കോ-ഓർഡിനേറ്റർ കെ.വി ബിജു ഉൽഘാടനം ചെയ്യും. രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനറും ഇൻഫാം ദേശീയ സെക്രട്ടറി ജനറലുമായ അഡ്വ.വി സി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. ദേശീയ സമിതിയംഗം വി.വി ആഗസ്റ്റിൻ, സംസ്ഥാന ഭാരവാഹികളായ മുതലാംതോട് മണി, ഡോ ജോസ് കുട്ടി ഒഴുകയിൽ, ജോയ് കണ്ണംചിറ, ജയപ്രകാശ് ടി.ജെ,അഡ്വ. സുമിൻ എസ് നെടുങ്ങാടൻ, മനു ജോസഫ് , ജോയ് കൈതാരം, പി.ജെ ജോൺ മാസ്റ്റർ, ജോർജ് സിറിയക്, സിറാജ് കൊടുവായൂർ, അഡ്വ. ജോൺ ജോസഫ്, വിദ്യാധരൻ ചേർത്തല, സണ്ണി ആന്റണി തുടങ്ങിയവർ സംസാരിക്കും.
സംസ്ഥാനം നേരിടുന്ന വിവിധങ്ങളായ കാർഷിക പ്രശ്നങ്ങളിൽ എല്ലാ കർഷക സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്നും, ഡൽഹി സമരം കേരളത്തിൽ ആവർത്തിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, സംഘടിത കർഷക മുന്നേറ്റങ്ങളെ രാഷ്ട്രീയ കിസാൻ മഹാസംഘ് പിന്തുണയ്ക്കുമെന്നും ചെയർമാൻ അഡ്വ. ബിനോയ് തോമസ് പറഞ്ഞു