- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
12 കാരനായ ആർച്ചിയുടെ ജീവൻ കാക്കാനുള്ള മാതാപിതാക്കളുടെ അവസാന ശ്രമത്തിനു തിരിച്ചടി; യു എൻ ആവശ്യപ്രകാരം നൽകിയ അപ്പീലും തള്ളിയതോടെ ഒരിക്കൽ കൂടി ബ്രിട്ടീഷ് സുപ്രീം കോടതിയെ സമീപിക്കും; തലച്ചോർ മരിച്ച മകനു വേണ്ടിയുള്ള മാതാപിതാക്കളുടെ പോരാട്ടം ക്ലൈമാക്സിലെത്തുമ്പോൾ
ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായാത്തോടെ ജീവൻനിലനിർത്തുന്ന പൊന്നു മകന്റെ ആയുസ്സ് നീട്ടിക്കിട്ടാൻ വീണ്ടും ഒരിക്കൽ കൂടി ന്യായാസനങ്ങൾക്ക് മുന്നിൽ കേഴുവാൻ തീരുമാനിച്ചിരിക്കുകയാണ് വിങ്ങുന്ന ഹൃദയവുമായി മാതാപിതാക്കൾ. ജീവൻ രക്ഷാ ഉപകരണങ്ങൾ ഇന്ന് ഉച്ചക്ക് പ്രവർത്തനം നിർത്തണം എന്ന കോടതി ഉത്തരവിനെതിരെയാണ് ഇപ്പോൾ ആർച്ചി ബാറ്റേഴ്സ്ബീ എന്ന പന്ത്രണ്ടുകാരന്റെ മാതാപിതാക്കൾ സുപ്രീം കൊടതിയെ സമീപിച്ചിരിക്കുന്നത്. നാളെയാണ് അവന്റെ അവസാന ദിവസമെങ്കിൽ, അത് വിധി. പക്ഷെ അത്ര എളുപ്പം അവനെ വിട്ടുകൊടുക്കാൻ ആകുന്നില്ല എന്നായിരുന്നു അമ്മ ഹോളി ഡാൻസിന്റെ പ്രതികരണം.
അവസാന നിമിഷം വരെ തങ്ങൾ അവനുവേണ്ടി പോരാടുമെന്ന് ആർച്ചിക്ക് വാക്കു കൊടുത്തിട്ടുണ്ടെന്നും അമ്മ പറഞ്ഞു. അതേസമയം, ആശുപത്രി വെന്റിലേറൈൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെറുമൊരു മിടിക്കുന്ന ജീവനായി തുടരാൻ അനുവദിക്കുന്നത് ആ പന്ത്രണ്ടു വയസ്സുകാരനോട് ചെയ്യുന്ന നല്ല കാര്യമല്ല എന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയിലെ എല്ലാ വാതിലുകളും അടഞ്ഞപ്പോഴായിരുന്നു ഹോളെ ഡാൻസും പോൾ ബാറ്റേഴ്സ്ബീയും ഐക്യരാഷ്ട്ര സഭയുടെ അവശതയനുഭവിക്കുന്നവർക്കായുള്ള കമ്മിറ്റിയെ സമീപിച്ചത്. ഇന്നലെ ഉച്ചവരെ മാത്രമായിരുന്നു ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായം ആർച്ചിക്ക് ലഭ്യമാക്കിയത്. ബ്രിട്ടീഷ് കോടതികൾ അനുവദിച്ച സമയം ഇന്നലെ ഉച്ചക്ക് 2 മണി ആയിരുന്നു. എന്നാൽ, തങ്ങൾ ഇതിൽ തീരുമാനം എടുക്കുന്നതു വരെ അത് നിർത്തരുതെന്ന യു എൻ സമിതിയുടെ ആവശ്യം ബ്രിട്ടീഷ് സർക്കാർ അംഗീകരിക്കുകയായിരുന്നു.
യു എൻ സമിതിയുടെ കത്ത് ലഭിച്ച ഉടൻ തന്നെ ഹെൽത്ത് സെക്രട്ടറിക്ക് വേണ്ടി സർക്കാർ നിയമ വകുപ്പ് കോടതികൾക്ക് സമയം നീട്ടിക്കിട്ടാൻ ആവശ്യപ്പെട്ട് കത്തെഴുതുകയായിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തലാക്കുന്നതിൽ ഡോക്ടർമാരെ തടയാൻ ആകില്ലെന്ന് പറഞ്ഞ കോടതി ഇന്ന് ഉച്ച വരെ അത് താത്ക്കാലികമായി നീട്ടി വയ്ക്കാം എന്ന് ഉത്തരവിടുകയായിരുന്നു.
തങ്ങൾക്ക് നേരിട്ട് ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിക്കാനുള്ള അനുവാദം തേടിയാണ് സുപ്രീം കോടതിയിൽ ഇന്ന് ആർച്ചിയുടെ മാതാപിതാക്കളെത്തുക. ആർച്ചിയുടെ ആഗ്രഹങ്ങളും മനസ്സും തനിക്കറിയാവുന്നതുപോലെ മറ്റാർക്കും അറിയില്ലെന്ന് പറയുന്ന അമ്മ, ഇന്ന് ഉച്ചക്ക് ജീവൻ രക്ഷാ ഉപകരണങ്ങലുടെ പ്രവർത്തനം നിർത്തുന്നത് ആർച്ചിയുടെ താത്പര്യമാണെന്ന കോടതിയുടെ വാക്കുകളെ നിഷേധിക്കുന്നു. അത്തരത്തിൽ ചെയ്യുന്നത് ആർച്ചിയോടുള്ള കടുത്ത നീതി നിഷേധമായിരിക്കുമെന്നും അവർ പറഞ്ഞു.
യു കെ കോടതികളുടെ ക്രൂരതയും അതുപോലെ ഹോസ്പിറ്റൽ ട്രസ്റ്റുകളുടെ പെരുമാറ്റവും തങ്ങളെ ഞെട്ടിച്ചു എന്നും ആ അമ്മ പറയുന്നു. ബ്രിട്ടന്റെ ആരോഗ്യ സംരക്ഷണ സംവിധാനം അവനെ മരണത്തിനു വിട്ടുകൊടുക്കുകയാണെന്നും അമ്മ പറയുന്നു. ഈ രാജ്യത്ത് രണ്ട് സാധ്യതകൾ മാത്രമേയുള്ളൂ, ഒന്നുകിൽ ആർച്ചിക്ക് ബോധം വരണം ഇല്ലെങ്കിൽ അവൻ മരിക്കണം. എന്നാൽ മറ്റു രാജ്യങ്ങളിലെല്ലാം ഇതിലും അധികം ഓപ്ഷനുകൾ ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, ആർച്ചിക്കും കുടുംബത്തിനും നിയമ സഹായം നൽകുന്ന സംഘടന ചൂണ്ടിക്കാണിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശം മാനിക്കാതിരിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെയും ലംഘനമാണ് എന്നാണ്. അവരുടെ സമിതി ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതു വരെയെങ്കിലും കാത്തിരിക്കേണ്ടതുണ്ട് എന്നും സംഘടന വക്താക്കൾ പറയുന്നു. എന്നാൽ, അക്യരാഷ്ട്ര സഭാ സമിതിയുടെ നയങ്ങളും മറ്റും ബ്രിട്ടീഷ് നിയമത്തിന്റെ ഭാഗമല്ല എന്നായിരുന്നു കോടതി ഇതിനോട് പ്രതികരിച്ചത്.
ഏപ്രിൽ 7 ന് വീടിനു പുറത്ത് തലയിൽ ഒരു മുറിവുമായി ബോധരഹിതനായ നിലയിൽ ആർച്ചിയെ കണ്ടെത്തുകയായിരുന്നു. ഏതോ ഓൺലൈൻ ഗെയിമിന്റെ ഭാഗമായ വെല്ലുവിളി ഏറ്റെടുത്തതാണ് ഈ കൗമാരക്കാരൻ എന്നാണ് വിശ്വസിക്കുന്നത്. അന്നുമുതൽ വെന്റിലേറ്ററിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആ ജീവൻ നിലനിൽക്കുന്നത്. കോടതിയുടെ ഉത്തരവിനെ ആശുപത്രി അധികൃതരും പിന്താങ്ങുന്ന്. തീർത്തും യുക്തിപരമായ തീരുമാനം എന്നാണ് അവർ പറയുന്നത്.
മസ്തിഷ്‌ക്ക മരണം സംഭവിച്ച കുട്ടിയെ ജീവിപ്പിച്ചു കിടത്തുന്നതിൽ അർത്ഥമില്ല എന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖരും പറയുന്നത്. മരണത്തിനു വിട്ടുകൊടുക്കുക തന്നെയായിരിക്കും ആ 12 കാരനോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും അവർ പറയുന്നു. ഉപകരണങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിനു മുൻപ്, ആർച്ചിയോടൊപ്പം കട്ടിലിൽ കിടക്കാനോ അവനെ വാരിപ്പുണരാനോ ഒക്കെ മാതാപിതാക്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ആ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ