ഹരിപ്പാട് ഇളക്കി മറിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി. താരത്തെ ഒരു നോക്ക് കാണാൻ ആരാധകർ തടിച്ചുകൂടിയതോടെ പ്രദേശം ജനസാഗരമായി മാറി,. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം. മമ്മൂട്ടിയെ കണ്ട് ജനങ്ങൾ തടിച്ചുകൂടിയതോടെ ഗതാഗതം സ്തംഭിച്ചു. അവസാനം ആളുകളെ നിയന്ത്രിക്കാൻ മമ്മൂട്ടിക്കു തന്നെ ഇടപെടേണ്ടി വന്നു.

''നമ്മൾ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിർത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീർത്തുപോയാലെ അത്യാവശ്യക്കാർക്ക് പോകാൻ കഴിയൂ. നമ്മൾ സന്തോഷിക്കുവാണ്. പക്ഷേ അവർക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാൻ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം'. മമ്മൂട്ടിയുടെ വാക്കുകൾ. മമ്മൂട്ടിയുടെ ഈ വാക്കുകൾ ഇപ്പോൾ വൈറലായതോടെ ട്രോളുകളിലൂടെ താരത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും.

ആലപ്പുഴ എംപി എ.എം. ആരിഫ്, ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങിൽ ഉണ്ടായിരുന്നു. മലയാള ചലച്ചിത്ര ലോകത്തെ അദ്ഭുത പ്രതിഭാസമാണ് മമ്മൂട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കാലങ്ങളായി ഇതേ രൂപത്തിൽ നാം മമ്മൂക്കയെ കാണുകയാണെന്നും കേരളത്തിലെ ജനങ്ങളുമായി ഹൃദയബന്ധം സ്ഥാപിച്ച നടനാണ് അദ്ദേഹമെന്ന് എ.എം ആരിഫും അഭിപ്രായപ്പെട്ടു.