- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോട്ടറി-സൺറൈസ് സേവ് ലങ്ങ് സേവ് ലൈഫ് പദ്ധതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും
കൊച്ചി : സൺറൈസ് ആശുപത്രി കോഴിക്കോട് റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സേവ് ലങ്ങ് സേവ് ലൈഫ് പദ്ധതി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. നാളെ (03.08.2022, ബുധൻ) വൈകിട്ട് 4.30-ന് കാക്കനാട് സൺറൈസ് ആശുപത്രിയിലാണ് ഉദ്ഘാടനം.ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിക്കും.
ഉമ തോമസ് എംഎൽഎ., തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ, ആശുപത്രി ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ, മാനേജിങ് ഡയറക്ടർ പർവീൺ ഹഫീസ്, പ്രശസ്ത തൊറാസിക് സർജനും കോഴിക്കോട് റോട്ടറി ക്ലബ്ബ് പ്രസിഡന്റുമായ ഡോ.നാസ്സർ യൂസഫ്, കോഴിക്കോട് റോട്ടറി ഗവർണർ രാജേഷ് സുഭാഷ് എന്നിവരും പങ്കെടുക്കും.
കോവിഡിനെ തുടർന്ന് രോഗികൾക്കുണ്ടാകുന്ന ന്യുമോണിയ ഫംഗൽ ബോൾ, ബ്ലാക്ക് ഫംഗസ്, നെഞ്ചിലെ പഴുപ്പ് (എമ്പീമ), വിണ്ടുകീറിയ ശ്വാസകോശം (ബ്രോങ്കോ പ്ലുരൽ ഫിസ്റ്റുല), ശ്വാസകോശം ബലൂൺ പോലെയാകുന്ന അവസ്ഥ (ബുള്ള ബ്രോങ്കിയക്ടാസിസ്) എന്നിവ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകും. ഇത്തരം രോഗങ്ങളുള്ള 25 രോഗികൾക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നതാണ് സേവ് ലങ്ങ് സേവ് ലൈഫ് പദ്ധതി. ഓരോ ശസ്ത്രക്രിയയ്ക്കും രണ്ടര ലക്ഷം രൂപ ചെലവ് വരുന്നതാണെന്ന് ആശുപത്രി ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തൊറാസിക് ശസ്ത്രക്രിയ വിദഗ്ധൻ ഡോ.നാസ്സർ യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൗജന്യ ശസ്ത്രക്രിയകൾ നടത്തുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ശസ്ത്രക്രിയാ യജ്ഞം നടക്കുന്നതെന്നും സർക്കാരോ മറ്റ് ഏജൻസികളോ സാമ്പത്തിക സഹായം നൽകിയാൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്താൻ തയ്യാറാണെന്നും ഡോ. ഹഫീസ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡോ. നാസ്സർ യൂസഫ്, ഡോ. നിഹാൽ യൂസഫ്, ജനറൽ മാനേജർ എ.മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുത്തു.