- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിൽ അനധികൃത ടാക്സി വാഹനത്തിൽ കയറിയാലും പണി കിട്ടും; അനധികൃത സ്വകാര്യ കാറുകൾ ഉപയോഗിക്കുന്നവരിൽ നിന്നും പിഴ ഈടാക്കാൻ പൊലീസ്
നഗരത്തിൽ നിന്നും പ്രാന്ത പ്രദേശങ്ങളിലേക്കും ചുറ്റുവട്ടങ്ങളിലും സർവീസ് നടത്തുന്ന അനധികൃത സ്വകാര്യ കാറുകൾ ഉപയോഗിക്കുന്നവർക്ക് അബുദബി പൊലീസിന്റെ മുന്നറിയിപ്പ്. വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും പിഴ ചുമത്തും.
സ്വകാര്യ വാഹനങ്ങളിൽ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നത് സാമൂഹികവും സാമ്പത്തികവും സുരക്ഷാപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. സ്വകാര്യ കാറുകൾ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തുന്ന ചില ഡ്രൈവർമാർക്ക് യു എ ഇ ലൈസൻസ് ഇല്ലെന്നും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാകാമെന്നും പൊലീസ് പറഞ്ഞു.
നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോകുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിനും സുരക്ഷക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അനധികൃതമായി യാത്രക്കാരെ കയറ്റിയാൽ 3,000 ദിർഹം പിഴയും 24 ട്രാഫിക് പോയിന്റുകളും കാർ 30 ദിവസത്തേക്ക് പിടിച്ചെടുക്കലുമാണ് ശിക്ഷ.
Next Story