- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നിരവധി കേസിലെ പ്രതിക്ക് കഞ്ചാവ് കൈമാറാൻ ജയിലിലെത്തിയ യുവാവ് അറസ്റ്റിൽ. കാസർകോഡ്, വിദ്യാനഗർ സ്വദേശി മുഹമ്മദ് റിയാസിനെ (25)യാണ് ടൗൺ എസ്‌ഐ. സി.എച്ച്.നസീബും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു സംഭവം.
കുപ്രസിദ്ധ മയക്ക് മരുന്ന് കവർച്ചാ സംഘത്തിലെ പ്രതി റിമാന്റിൽ കഴിയുന്ന കാസർകോട് നായന്മാർമൂല ആലയടുക്കത്തെ അമീർ അലി (26) യെ കാണാനെത്തിയതായിരിന്നു ഇയാൾ. മയക്കുമരുന്ന് കേസിൽ തടവ് ചാടിയ അമീറലിയെ നേരത്തെ ബാംഗ്ലൂരിൽ നിന്നാണ് വിദ്യാനഗർ പൊലീസ് പിടികൂടിയിരുന്നത്. ഇയാളെ കാണാനെത്തുന്നവരെയെല്ലാം പൊലീസ് ജയിലിന് സമീപം കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്നലെ കഞ്ചാവുമായി മയക്കുമരുന്ന് സംഘത്തിലെ റിയാസിനെ ജയിലിന് മുന്നിൽ വെച്ച് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




