- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിലേക്കും കൊട്ടിയൂരിലേക്കുമുള്ള യാത്രാമാർഗം വഴിമുട്ടി; നെടുംപൊയിലിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം
നെടുംപൊയിൽ: മലവെള്ളപാച്ചിലിൽ റോഡുകൾ തകർന്നതു കാരണം വയനാട്ടിലേക്കും കൊട്ടിയൂരിലേക്കുമുള്ള യാത്രാമാർഗം വഴിമുട്ടിയതു ജനങ്ങളെ ദുരിതത്തിലാക്കി. ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നതു കാരണം വൈദ്യുത ബന്ധം പലയിടങ്ങളിലും അറ്റുപോയത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസമായിട്ടുണ്ട്.
നെടുപൊയിൽ-മാനന്തവാടി റോഡിൽ മൂന്ന് കിലോ മീറ്ററോളം ദൂരത്ത് റോഡ് തകർന്ന് ഗതാഗതം മുടങ്ങി. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും തീവ്രശ്രമം ശുദ്ധകാലടിസ്ഥാനത്തിൽ നടന്നുവരികയാണ്. വയനാട്ടിലേക്കുള്ള ബദൽ മാർഗമായി പാൽചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഉരുൾപൊട്ടി ഗതാഗതം പൂർണമായി നിർത്തിവെച്ച നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമായി നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കണ്ണൂർ, വയനാട് പൊതുമരാമത്ത് വകുപ്പുകൾ സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുകയാണ്. ചന്ദ്രൻ തോടിന് താഴെ മൂന്ന് കിലോ മീറ്ററോളം റോഡാണ് മണ്ണിടിച്ചിലിൽ തകർന്നത്.മണ്ണ് നീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ഭാഗികമായെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്