- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമൃതപുസ്തകോൽസവത്തിന് അയ്യങ്കാളി ഹാളിൽ തുടക്കം
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം കൊണ്ടാടുന്ന ഇന്ത്യയ്ക്ക് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകാദരം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമൃതപുസ്തകമേള ഓഗസ്റ്റ് 3 ന് രാവിലെ 10 മുതൽ അയ്യങ്കാളി ഹാളിൽ ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി. കെ. മധു ഉൽഘാടനം ചെയ്യും.
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവം പ്രമാണിച്ച് പുസ്തകങ്ങൾക്ക് 25 ശതമാനം മുതൽ 65 ശതമാനം വരെ വിലക്കിഴിവുണ്ട്. അമൃതമഹോൽസവ പ്രഭാഷണങ്ങൾ, ഇന്ത്യയുടെയും കേരളത്തിന്റെയും സ്വാതന്ത്ര്യസമരചരിത്രം, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്രു, സുബാഷ് ചന്ദ്രബോസ്, അബുൾ കലാം ആസാദ്, ഡോ. ബി. ആർ. അംബേദ്കർ തുടങ്ങിയ ദേശീയനേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക പവലിയനും മേളയിലുണ്ടാകും. വിജ്ഞാന കൈരളി മാസികയുടെ വാർഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. 250 രൂപയാണ് വാർഷിക വരിസംഖ്യ. ഓഗസ്റ്റ് 3 മുതൽ 8 വരെ ദിവസവും രാവിലെ 10 മുതൽ രാത്രി 8 മണിവരെയാണ് മേള.