കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (KAPS ) പത്തനംതിട്ട ജില്ലാ ചാപ്റ്റർ വാർഷിക പൊതുയോഗം പത്തനംതിട്ടയിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് ഷാൻ രമേശ് ഗോപന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാപ്‌സ് സംസ്ഥാന ട്രെഷറർ അഡ്വ.എം ബി ദിലീപ് കുമാർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി രമ്യ കെ തോപ്പിൽ സ്വാഗതം പറയുകയും ഷിജു എം സാംസൺ യോഗത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

2022 -23 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.ശ്രീ. ഷിജു എം സാംസൺ ജില്ലാ പ്രസിഡണ്ട് ആയും, ഡോ.പീറ്റർ ജോയ് ജില്ലാ സെക്രട്ടറിയായും, രമ്യ കെ തോപ്പിൽ ജില്ലാ ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. യോഗത്തിൽ ജില്ലയിലെ സ്‌കൂൾ കൗൺസിലർമാർ,വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ്, സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.